‘നഷ്ടമായ സാരി ദിനങ്ങൾ’- മകൾ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് കജോൾ

September 22, 2020

സാരിയോടുള്ള അനന്തമായ പ്രണയത്തിലൂടെയാണ് ബോളിവുഡിൽ കജോൾ അറിയപ്പെടുന്നത്. റെഡ് കാർപെറ്റ് മുതൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതുപോലും സാരിയില് വൈവിധ്യങ്ങൾ പരീക്ഷിച്ചാണ്. എന്നാൽ, മാസങ്ങളോളമായി വീടുകളിൽ തന്നെ തുടരുന്നതുകൊണ്ട് സാരിയുടുക്കാൻ സാധിക്കാത്ത സങ്കടം വീടിനുള്ളിൽ ഒരു ഫോട്ടോഷൂട്ടിലൂടെ പരിഹരിച്ചിരിക്കുകയാണ് കജോൾ. മാത്രമല്ല, ചിത്രം പകർത്താൻ പുറത്തുനിന്നും ഫോട്ടോഗ്രാഫറെയും കാജോളിന് ആവശ്യം വന്നില്ല. കാരണം, മകൾ നിസയാണ് അമ്മയുടെ സുന്ദരമായ ചിത്രങ്ങൾ പകർത്തിയത്.

റോസ് നിറത്തിലുള്ള സാരിയിൽ കജോൾ പതിവുപോലെ സുന്ദരിയാണ്. അധികം മേക്കപ്പ് ഇല്ലാതെ ഒരു ജോഡി കമ്മലുകൾ മാത്രമുള്ള കാജോളിന്റെ ലളിതമായ ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ലോക് ഡൗൺ ദിനങ്ങളിൽ ആരാധകരുമായി സംവദിക്കാൻ കജോൾ സമയം കണ്ടെത്തിയിരുന്നു. മക്കൾക്കൊപ്പം തർക്കവും സംവാദങ്ങളുമായി സജീവമായിരുന്നു ലോക്ക് ഡൗൺ ദിനങ്ങൾ എന്നാണ് കജോൾ ആരാധകരോട് പങ്കുവെച്ചത്.

https://www.instagram.com/p/CFZIukxJKKP/?utm_source=ig_web_copy_link

അജയ് ദേവ്ഗൺ പ്രധാന വേഷത്തിൽ എത്തിയ ‘തൻഹാജി: ദി അൺസംഗ് വാരിയർ’ എന്ന ചിത്രത്തിലാണ് കാജോൾ അവസാനമായി അഭിനയിച്ചത്. ദേവി എന്ന ഹ്രസ്വചിത്രത്തിൽ നേഹ ധൂപിയ, ശ്രുതി ഹാസൻ എന്നിവർക്കൊപ്പവും നടി വേഷമിട്ടിരുന്നു.

Story highlights- kajol sharing her latest photos