നാൽപതാം പിറന്നാൾ കുടുംബത്തിനൊപ്പം ആഘോഷമാക്കി കരീന കപൂർ; ശ്രദ്ധേയമായി ചിത്രങ്ങൾ

September 21, 2020

ബോളിവുഡിന്റെ പ്രിയ താരമായ കരീന കപൂർ തന്റെ നാൽപതാം ജന്മദിനം ആഘോഷമാക്കുകയാണ്. കുടുംബത്തോടൊപ്പമാണ് താരം ജന്മദിനം ആഘോഷിച്ചത്. സഹോദരി കരിഷ്മ കപൂർ, മാതാപിതാക്കളായ ബബിത, രൺ‌ദീർ കപൂർ, ഭർത്താവ് സെയ്ഫ് അലി ഖാൻ എന്നിവരാണ് കരീനയ്ക്കായി പിറന്നാൾ ആഘോഷം ഒരുക്കിയത്.

വളരെ മനോഹരമായ ഒരു ജന്മദിന കേക്ക് ആയിരുന്നു കരീനയ്ക്കായി കുടുംബം ഒരുക്കിയത്. പിറന്നാൾ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങൾ കരീന കപൂർ പങ്കുവെച്ചിട്ടുണ്ട്. ജന്മദിനത്തിന് മുന്നോടിയായി വളരെ മനോഹരമായൊരു കുറിപ്പ് താരം പങ്കുവെച്ചിരുന്നു. നാല്പതുകളെ സന്തോഷത്തോടെ സ്വീകരിക്കുന്നതായാണ് കരീന കപൂർ കുറിപ്പിലൂടെ പങ്കുവെച്ചത്.

https://www.instagram.com/p/CFXu93bF1i6/?utm_source=ig_web_copy_link

മലൈക അറോറ, സോഫി ചൗധരി, ദിയ മിർസ, കത്രീന കൈഫ് എന്നിവർ കരീന കപൂറിന് ആശംസകൾ നേർന്നിരുന്നു. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന കരീന കപൂർ ഏറ്റവമൊടുവിൽ അഭിനയിച്ചത് ഗുഡ് ന്യൂസ് എന്ന ചിത്രത്തിലായിരുന്നു. സിനിമയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചാണ് അക്ഷയ് കുമാർ നടിക്ക് ആശംസ അറിയിച്ചത്. അതേസമയം, അമീർ ഖാനൊപ്പം വേഷമിടുന്ന ‘ലാൽ സിംഗ് ചദ്ദ’യാണ് കരീന നായികയാകുന്ന പുതിയ ചിത്രം.

Story highlights- karena kapoor celebrating 40th birthday