സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത- ഈ മാസം 23 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

September 19, 2020

സംസ്ഥാനത്ത് ഈ മാസം 23 വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ന്യോൾ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് നാളയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാര അതോറിറ്റി നിർദേശം നൽകി. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Story highlights- kerala weather alert