‘എപ്പോഴും സുന്ദരിയായിരിക്കൂ’- ഖുശ്ബുവിന് അൻപതാം പിറന്നാൾ ആശംസിച്ച് സുഹൃത്തുക്കൾ
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരമാണ് ഖുശ്‌ബു. മലയാളത്തിൽ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ഖുശ്‌ബു വേഷമിട്ടിട്ടുണ്ട്. മാത്രമല്ല, സിനിമാ സൗഹൃദങ്ങൾ ഖുശ്‌ബു കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ, ഖുശ്ബുവിന്റെ അൻപതാം പിറന്നാളിന് ആശംസയറിയിക്കുകയാണ് സുഹൃത്തുക്കൾ. രാധിക ശരത്കുമാർ, ശ്വേതാ മേനോൻ തുടങ്ങിയവരാണ് ഖുശ്ബുവിന് ജന്മദിനം ആശംസിക്കുന്നത്. എപ്പോഴും സുന്ദരിയായിരിക്കൂ എന്നാണ് രാധിക ഖുശ്ബുവിനെ ആശംസിക്കുന്നത്.
മുൻവർഷങ്ങൾ പോലെ പിറന്നാൾ ആഘോഷമാക്കാൻ സാധിക്കില്ലെങ്കിലും അൻപതിലേക്ക് ചുവടുവയ്ക്കുന്ന സന്തോഷത്തിലാണ് ഖുശ്ബു. അതേസമയം, ലോക്ക് ഡൗൺ ദിനങ്ങളിൽ സിനിമാതിരക്കിൽ നിന്നും ഇടവേളയെടുത്ത് സൗന്ദര്യ സംരക്ഷണത്തിനായി സമയം മാറ്റിവയ്ക്കുകയാണ് ഖുശ്‌ബു.
പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ രീതികൾ ശീലിക്കുകയാണ് നടി. മാത്രമല്ല, താനുപയോഗിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നുമുണ്ട് ഖുശ്‌ബു. അടുത്തിടെ കണ്ണിന് ശസ്ത്രക്രിയ ചെയ്യുന്നതുകൊണ്ട് സമൂഹമാധ്യങ്ങളിൽ നിന്നും കുറച്ചുനാൾ നടി ഇടവേള എടുത്തിരുന്നു.
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തതോടെ ഖുശ്‌ബു ശ്രദ്ധിക്കപ്പെട്ടു.
Read More: സഞ്ചാരത്തിലാണ് അനുപമ- യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് നടി
രജനികാന്ത്, കമലഹാസൻ, സത്യരാജ്,പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പമെല്ലാം ഖുശ്‌ബു വേഷമിട്ടിരുന്നു. തമിഴിലും മലയാളത്തിലും കന്നടയിലും സജീവമാണ് ഖുശ്‌ബു. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
Story highlights- khushbu sundar celebrating 50th birthday