‘കണ്ടില്ലേ, എപ്പോൾ കണ്ടാലും ഭയങ്കര സ്നേഹമാണ്’- അപർണ ബാലമുരളിക്ക് ജന്മദിനം ആശംസിച്ച് കൃഷ്ണ ശങ്കർ

September 11, 2020

മലയാളികളുടെ പ്രിയനടിയാണ് അപർണ ബാലമുരളി. അഭിനയത്തിലും പാട്ടിലും ഒരുപോലെ താരമായ അപർണയുടെ ജന്മദിനം ആശംസകൾ കൊണ്ട് ആഘോഷമാക്കുകയാണ് ആരാധകർ. അപർണയുടെ സുഹൃത്തും അള്ളു രാമേന്ദ്രൻ എന്ന ചിത്രത്തിലെ നായകനുമായിരുന്ന കൃഷ്ണ ശങ്കർ രസകരമായ ആശംസയാണ് അപർണയ്ക്കായി പങ്കുവയ്ക്കുന്നത്.

അപർണ ബലമുരളിക്ക് ഒപ്പമുള്ള രസകരമായ ചിത്രം പങ്കുവെച്ചാണ് കൃഷ്ണ ശങ്കർ ആശംസ അറിയിക്കുന്നത്. കണ്ടില്ലേ? എപ്പോൾ കണ്ടാലും ഭയങ്കര സ്നേഹമാണ് എന്നാണ് കൃഷ്ണ ശങ്കർ കുറിക്കുന്നത്. ഒപ്പം തന്നെ മികച്ച നടിയും അടുത്ത സുഹൃത്തും മികച്ച മനുഷ്യസ്ത്രീയുമാണ് അപർണ എന്നും കൃഷ്ണ ശങ്കർ കുറിക്കുന്നു.

അതേസമയം, സൂര്യ നായകനാകുന്ന മുപ്പത്തിയെട്ടാമത്തെ ചിത്രമായ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് ചേക്കേറിയിരിക്കുകയാണ് അപർണ ബാലമുരളി. സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരറൈ പോട്ര്’. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Read More: ‘എന്റെ പൊന്നോ നമിച്ചു, ഇതിന്റെ പകുതി സ്പിരിറ്റെങ്കിലും എനിക്കുണ്ടായിരുന്നെങ്കിൽ’- അമല പോളിനെയും അമ്പരപ്പിച്ച സോഷ്യൽ മീഡിയ താരം

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപർണ ശ്രദ്ധേയയാകുന്നത്. സൺഡേ ഹോളിഡേ, ബിടെക്, ഒരു സെക്കന്റ് ക്ലാസ് യാത്ര, തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടുകഴിഞ്ഞു. ആടുജീവിതത്തിലും പ്രധാന വേഷത്തിൽ അപർണ ബാലമുരളി എത്തുന്നുണ്ട്.

Story highlights- krishna sankar wishes aparna balamurali