‘അമ്മേ ഞാൻ ബിഗ് ആയില്ലേ, ഇനി ഓടിക്കോട്ടെ?’- മനംകവർന്ന് ഒരു കുട്ടിക്കുറുമ്പൻ- വീഡിയോ

കുസൃതി നിറഞ്ഞ കുരുന്നുകളുടെ വീഡിയോയും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. പാട്ടും നൃത്തവും കുറുമ്പ് നിറഞ്ഞ സംസാരവുമൊക്കയായി ദിവസേന ഒട്ടേറെ കുട്ടികളാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ, അമ്മയോട് ഓടാൻ അനുവാദം ചോദിക്കുന്ന ഒരു കുട്ടികുറുമ്പന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
‘അമ്മേ, ഞാൻ ഓടിക്കോട്ടെ? ഞാൻ ബിഗ് ആയില്ലേ?’ എന്നൊക്കെ അമ്മയോട് അനുവാദം ചോദിക്കുകയാണ് കുട്ടി. ഓടുന്നതിന് മുൻപ് അമ്മയെന്നെ നോക്കിക്കോണം എന്നും അമ്മയ്ക്ക് നിർദേശം നൽകുന്നുണ്ട്. മുൻപ് അമ്മ കരയുന്നതുകൊണ്ട് സോറി പറഞ്ഞ കുരുന്നിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അന്ന് സോറി പറഞ്ഞ് ശ്രദ്ധ കവർന്ന കുട്ടി തന്നെയാണ് ഇപ്പോൾ അമ്മയോട് അനുവാദം ചോദിക്കുന്നതും.
അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ, തന്റെ കുറുമ്പ് അമ്മയ്ക്ക് വേദനയായി എന്ന് തോന്നിയപ്പോൾ സോറി പറയുന്ന കുഞ്ഞിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്.
Read More: കുട്ടികളിലെ അമിതമായ സ്മാർട്ഫോൺ ഉപയോഗം കരുതലോടെ മാറ്റിയെടുക്കാം
അമ്മയുടെ മുഖത്തേക്ക് നോക്കി സോറി അമ്മേ, സോറി എന്ന് കൊഞ്ചലോടെയും സങ്കടത്തോടെയും പറയുന്ന കുഞ്ഞ് സോഷ്യൽ മീഡിയയുടെ മനസ് കവർന്നിരുന്നു. ഒരു വയസുകാരനായ ദക്ഷ് എന്ന കുട്ടിയാണ് ഈ രണ്ടു വീഡിയോകളിലൂടെയും ശ്രദ്ധ നേടുന്നത്.
Story highlights- little boy asking permission