അഭിനയം എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; കുഞ്ഞാവയുടെ രസികന്‍ പ്രാങ്ക്

September 16, 2020
Little girl pranks family by putting hand in water jug

പ്രാങ്ക് വീഡിയോകള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. രസകരങ്ങളായ ഇത്തരം പറ്റിക്കല്‍ വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു കുഞ്ഞുവാവയുടെ പറ്റിക്കല്‍ വീഡിയോ.

പ്രാങ്ക് വീഡിയോയെ കുറിച്ച് വല്യ ധാരണ ഒന്നും ഇല്ലെങ്കിലും ഈ കുഞ്ഞുവാവ ആളൊരു മിടുക്കിയാണ്. കാരണം ആരും വിശ്വസിച്ചുപോകുന്ന തരത്തിലാണ് കുഞ്ഞാവയുടെ അഭിനയം.

Read more: ചില ചേര്‍ത്തുനിര്‍ത്തലുകള്‍ ആരും ആഗ്രഹിച്ചു പോകും; ഹൃദ്യം ഈ വീഡിയോ

ഇനി പ്രാങ്കിനെക്കുറിച്ച്… തന്റെ സമീപത്തുള്ള ഒരു വാട്ടര്‍ ജാറില്‍ കൈ ഇറക്കി വെച്ചിരിക്കുകയാണ് കുഞ്ഞാവ. മുഖത്താണെങ്കിലോ കരയുന്ന ഭാവവും. എന്നാല്‍ മറ്റൊരാള്‍ വന്ന് ഈ മിടുക്കിയുടെ കൈ ജാറില്‍ നിന്നും ഉയര്‍ത്തുന്നു. അപ്പോഴാകട്ടെ ഒരു കുസൃതി ചിരിയും. വീണ്ടും കൈ ജാറിലേക്ക് സ്വയമിട്ട് സങ്കടഭാവം മുഖത്ത് വരുത്തുകയാണ് ഈ കുഞ്ഞാവ.

എന്തായാലും വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധിപ്പേരാണ് രസകരമായ ഈ വീഡിയോ പങ്കുവയ്ക്കുന്നതും. കുഞ്ഞുവാവയുടെ എക്‌സ്പ്രഷനെ അഭിനന്ദിക്കുന്നവരും ഏറെയാണ്.

Story highlights: Little girl pranks family by putting hand in water jug