‘അങ്ങനെ ഞാൻ അവതാർ ആയി’- രസകരമായ ചിത്രം പങ്കുവെച്ച് മാധവൻ

September 8, 2020

ടെക്നോളജിയുടെ ദിനംപ്രതിയുള്ള വളർച്ച കൗതുകകരമായ ഒരുപാട് കാഴ്ചകളാണ് സമ്മാനിക്കുന്നത്. മുൻപ്, ഫോണിൽ ചിത്രം പകർത്തുന്നതുപോലും അമ്പരപ്പിച്ച കാലത്ത് നിന്നും ആഗ്രഹിക്കുന്ന രീതിയിൽ മുഖം മാറ്റാൻ സാധിക്കുന്ന ആപ്പ്ളിക്കേഷനുകൾ വരെ എത്തി. ഇഷ്ട താരങ്ങളുടെയും കഥാപാത്രങ്ങളുടെയും രീതിയിൽ മുഖം മാറ്റാൻ സാധിക്കുന്ന റീ ഫേസ് ആപ്പ് ആണ് ഇപ്പോൾ സജീവം. ആപ്പിന്റെ സഹായത്തോടെ അവതാർ സിനിമയുടെ ഭാഗമായ രസകരമായ വിശേഷം പങ്കുവയ്ക്കുകയാണ് നടൻ മാധവൻ.

മുൻപ് പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമയിൽ ജോണി ഡെപ്പ് അവതരിപ്പിച്ച ജാക്ക് സ്പാരോയായി നിരവധി തമിഴ് താരങ്ങൾ എത്തിയിരുന്നു. എന്നാൽ, ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രത്തിലെ അവതാർ കഥാപാത്രമായാണ് മാധവൻ എത്തുന്നത്. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെക്കുറിച്ച് ആവേശത്തോടെ പങ്കുവെച്ച മാധവൻ രസകരമായ ചിത്രത്തിനൊപ്പം ‘ഞാൻ അവതാറിന്റെ ഭാഗമാണ്’ എന്ന് കുറിച്ചിരിക്കുന്നു. രസകരമായ കമന്റുകളാണ് മാധവന്റെ ചിത്രത്തിന് ലഭിക്കുന്നത്. 2022ൽ ‘അവതാർ 2’ എത്തുമ്പോൾ മാധവൻ തന്നെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യണമെന്നൊക്കെയാണ് ആരാധകർ ആവശ്യപ്പെടുന്നത്.

Read More: കേരളീയ വാസ്തുവിദ്യയും പാശ്ചാത്യ ചാരുതയും ചേർന്ന മാസ്മരിക ഭംഗിയുമായി സുന്ദരവിലാസം കൊട്ടാരം; സഞ്ചാരികൾ കാണാത്ത മായികലോകം

അതേസമയം, നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ ആണ് മാധവന്റേതായി പുരോഗമിക്കുന്നത്. 27 വയസ് മുതൽ 75 വയസ് വരെയുള്ള നമ്പി നാരായണന്റെ ജീവിതം അതിശയകരമായ മേക്കോവറിലൂടെയാണ് മാധവൻ അവതരിപ്പിക്കുന്നത്. സിമ്രാനാണ് മാധവന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത്. സൂര്യയും ഷാരൂഖ് ഖാനും തമിഴിലും ഹിന്ദിയിലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Story highlights- madhavan about technologies