മഞ്ജു വാര്യർക്ക് ഹൃദ്യമായ പിറന്നാൾ ആശംസകൾ പങ്കുവെച്ച് സുഹൃത്തുക്കൾ

September 10, 2020

മലയാളികളുടെ മഞ്ജുവസന്തത്തിനു ഇന്ന് നാല്പത്തിരണ്ടാം പിറന്നാളാണ്. ആശംസകളുമായി ആരാധകർ ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷം സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചിരുന്നു. സിനിമയിലെ സഹതാരങ്ങളും സുഹൃത്തുക്കളുമെല്ലാം മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറിന് ജന്മദിനം നേർന്നു. ഇപ്പോൾ മഞ്ജു വാര്യരുടെ ഉറ്റ സുഹൃത്തുക്കളായ ഗീതു മോഹൻദാസ്, ഭാവന, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ ഹൃദ്യമായ ആശംസകളാണ് പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CE8Q9r2lnql/?utm_source=ig_web_copy_link

നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് മഞ്ജു വാര്യർക്കായി രസകരമായ രണ്ട് ചിത്രങ്ങളും ഒരു ബൂമറാംഗ് വീഡിയോയുമാണ് പങ്കുവെച്ചത്. ഗീതു മോഹൻ‌ദാസാണ് മഞ്ജു വാര്യരുടെ മറ്റൊരു അടുത്ത സുഹൃത്ത്. ഒരുമിച്ച് യാത്ര ചെയ്യുന്നതുമുതൽ പരസ്പരം താങ്ങായി നിന്നും അവർ സൗഹൃദം പങ്കിടുന്ന നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. മഞ്ജു വാര്യരുടെ ചിത്രം പങ്കുവെച്ചാണ് ഗീതു ജന്മദിനാശംസകൾ അറിയിച്ചത്.

https://www.instagram.com/p/CE8Nh4el0f9/?utm_source=ig_web_copy_link

‘ ജന്മദിനാശംസകൾ മഞ്ജു ചേച്ചി, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു’ എന്നാണ് ഭാവന കുറിച്ചത്. മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രവും ഭാവന പങ്കുവെച്ചിട്ടുണ്ട്.

Read More: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാധയായി അനുശ്രീ; മനോഹര ചിത്രങ്ങൾ

പതിനേഴാം വയസിൽ സിനിമയിലേക്ക് എത്തിയ മഞ്ജു വാര്യർ ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമാലോകത്ത് സൃഷ്‌ടിച്ച തരംഗം ചെറുതല്ല. പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോഴും പഴയ ചുറുചുറുക്കുള്ള നായികയെ മലയാളികൾക്ക് ലഭിച്ചു. ശക്തമായ വേഷങ്ങളിലൂടെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരുള്ള മഞ്ജു തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു. പ്രതി പൂവൻകോഴിയാണ് മഞ്ജു വാര്യരുടേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം, സുന്ദരം’, ‘ദി പ്രീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പ്രേക്ഷകരിലേക്ക് എത്താനുള്ള ചിത്രങ്ങൾ.

Story highlights- manju warrier birthday special