‘വികാസാണ് എന്റെ ഭർത്താവ്, വാസു അണ്ണനെ സൂക്ഷിക്കുക’- ട്രോളുകൾക്ക് രസകരമായ മറുപടിയുമായി മന്യ

September 12, 2020

കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ താരം വാസു അണ്ണനാണ്. കുഞ്ഞിക്കൂനൻ സിനിമയിലെ സായ് കുമാറിന്റെ കഥാപാത്രമാണ് വാസു അണ്ണൻ. ഭീകരനായ വില്ലനായിരുന്നു ചിത്രത്തിൽ വാസു അണ്ണനെങ്കിലും ട്രോളുകളിലൂടെ നായകനേക്കാൾ ജനപ്രിയനാകുകയാണ് വർഷങ്ങൾക്ക് ശേഷം ഈ കഥാപാത്രം. ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് മന്യ ആണ്. പ്രിയ ലക്ഷ്മി എന്ന കഥാപാത്രമായാണ് മന്യ എത്തിയത്. ഇപ്പോൾ ട്രോളുകളിൽ നിറയുന്നത് വാസു അണ്ണനും പ്രിയ ലക്ഷ്മിയും തമ്മിലുള്ള വിവാഹവും അവരുടെ ജീവിതവുമൊക്കെയാണ്. രസകരമായ ട്രോളുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മന്യ.

https://www.instagram.com/p/CE9OPTRHoIj/?utm_source=ig_web_copy_link

ഭർത്താവ് വികാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്യ രസകരമായി ട്രോളുകളോട് പ്രതികരിക്കുന്നത്. ‘ഇതാണ് എന്റെ ഭർത്താവ് വികാസ്. വാസു അണ്ണനെ സൂക്ഷിക്കുക, ആ ജോഡി ഇപ്പോൾ ട്രെൻഡിങ്ങാണ്’ എന്നാണ് മന്യ കുറിക്കുന്നത്. ചിത്രത്തിൽ വാസു എന്ന കഥാപാത്രം മന്യയുടെ കഥാപാത്രത്തെ കൊലപ്പെടുത്തുകയാണ്. വളരെ ട്രാജഡിയായ ഒരു കഥാഗതിയെ കോമഡിയിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ് ട്രോളന്മാർ.

https://www.instagram.com/p/CFBXV9pHXrJ/?utm_source=ig_web_copy_link

Read More: ‘വീണ്ടും തമിഴിൽ ഒരു റൊമാന്റിക് കോമഡി ചെയ്യാൻ ആഗ്രഹിക്കുന്നു’- ആരാധകന് മറുപടി നൽകി പൃഥ്വിരാജ്

വാസു അണ്ണൻ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ രമേഷ് പിഷാരടിയും ഇത് ഏറ്റെടുത്തു. മകനൊപ്പമുള്ള ചിത്രത്തിനൊപ്പം പിഷാരടി നൽകിയ കുറിപ്പ് നേടുകയാണ്.’ നല്ല ഇനം വാസു അണ്ണൻ. വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരികെ’ എന്നാണ് രമേഷ് പിഷാരടി കുറിക്കുന്നത്.

Story highlights- manya about vasu annan trolls