‘കാഡ്‌ബറി പെൺകുട്ടി’യെന്ന ഐഡന്റിറ്റിയിൽ നിന്നും ഒറ്റരാത്രികൊണ്ട്, ഇർഫാൻ ഖാൻ സിനിമയിലെ പെൺകുട്ടിയായി മാറി- ലഞ്ച് ബോക്സ് സിനിമയുടെ ഏഴുവർഷങ്ങൾ പങ്കുവെച്ച് നിമ്രത് കൗർ

September 20, 2020

ഇർഫാൻ ഖാനും നിമ്രത് കൗറും പ്രധാന വേഷത്തിലെത്തിയ ലഞ്ച് ബോക്സ് തിയേറ്ററുകളിലെത്തിയിട്ട് ഏഴുവർഷം പൂർത്തിയാകുകയാണ്. എന്നാൽ, ഈ വാർഷിക ദിനത്തിൽ അസാധ്യ അഭിനയ മുഹൂർത്തങ്ങളിലൂടെ അമ്പരപ്പിച്ച ഇർഫാൻ ഖാൻ കൂടെയില്ലാത്ത ദുഃഖമാണ് നടി നിമ്രത് കൗറിന് പങ്കുവയ്ക്കാനുള്ളത്.

ഇന്ന്, 7 വർഷം മുമ്പ് ഇന്ത്യയിൽ,‘ ആ കാഡ്‌ബറി പെൺകുട്ടി’യെന്ന ഐഡന്റിറ്റിയിൽ നിന്നും ഒറ്റരാത്രികൊണ്ട്, ഇർഫാൻ ഖാൻ സിനിമയിലെ പെൺകുട്ടിയായി മാറി..അദ്ദേഹത്തിന്റെ കടുത്ത ആരാധികയെന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്. ഒരു യാത്രയുടെ ഈ സമ്മാനം പങ്കിട്ടതിൽ സന്തോഷം’. നിമ്രത് കൗർ കുറിക്കുന്നു.

Read more:നടൻ വിനായകൻ ‘പാർട്ടി’ എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക്; നിർമാതാവായി ആഷിഖ് അബു

മുഖ്യ കഥാപാത്രമായി ലഞ്ച് ബോക്സിന്റെ കരാറിൽ ഒപ്പിട്ടതിനെക്കുറിച്ചും ഇർഫാൻ ഖാനുമായി സ്‌ക്രീൻ പങ്കിട്ട ഭാഗ്യത്തെക്കുറിച്ചും നിമ്രത് കൗർ പങ്കുവയ്ക്കുന്നു. നവാസുദ്ദീൻ സിദ്ദിഖിയും ഒരു പ്രധാന വേഷത്തിൽ ഈ സിനിമയിലുണ്ടായിരുന്നു.ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പോലും വളരെയധികം അംഗീകരിക്കപ്പെട്ടു.

Story highlights- nimrath kour about lunch box movie