അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കാളിദാസ് ചിത്രം ‘ഒരു പക്കാ കഥൈ’ ഓൺലൈൻ റിലീസിന് ഒരുങ്ങുന്നു
കാളിദാസ് ജയറാം നായകനായ ‘ഒരു പക്കാ കഥൈ’ ഓടിടി റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബർ 25നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ബാലാജി തരണീധരൻ സംവിധാനം ചെയ്ത ചിത്രം മൂന്നു അഞ്ചുവർഷത്തോളമായി ചിത്രീകരണം കഴിഞ്ഞിട്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെയാണ് ഓടിടി റിലീസിന് ഒരുങ്ങുന്ന വാർത്ത പങ്കുവെച്ചത്.
മേഘ ആകാശിന്റെ ആദ്യ ചിത്രമായിരുന്നു ‘ഒരു പക്കാ കഥൈ’. സ്കൂൾ പ്രണയവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളും മെഡിക്കൽ സങ്കീർണ്ണതയുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 96ലൂടെ പ്രസിദ്ധനായ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ‘ഒരു പക്കാ കഥൈ’.
2014ൽ ചിത്രീകരണം പൂർത്തിയായ ചിത്രം നിരവധി പ്രതിസന്ധികൾ കാരണമാണ് റിലീസ് വൈകിയത്. തുടക്കത്തിൽ നിർമാണ പ്രശ്നങ്ങളായിരുന്നു പ്രതിസന്ധിയെങ്കിൽ പിന്നീടത് സെൻസർ ബോർഡിലെ പ്രശ്നങ്ങളിൽ കുടുങ്ങി. ചിത്രത്തിന് യു / എ സർട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും ഇത് യു-സർട്ടിഫിക്കറ്റ് അർഹിക്കുന്ന ചിത്രമാണെന്ന് നിർമ്മാതാക്കൾക്ക് തോന്നിയതിനാൽ, അവർ റിവൈസിംഗ് കമ്മിറ്റിയിൽ പോയി യു സർട്ടിഫിക്കറ്റ് നേടുകയായിരുന്നു. ബാലാജി തരണീധരൻ പിന്നീട് സീതാകാത്തി എന്ന ചിത്രത്തിലേക്ക് ചേക്കേറിയതോടെ റിലീസ് നീളുകയായിരുന്നു.
Story highlights- oru pakka kadhai release date