കൈയിൽ ഇരുന്ന് ആപ്പിൾ കഴിക്കുന്ന തത്തമ്മ; കൗതുക വീഡിയോ
ആപ്പിൾ കഴിച്ച് ഡോക്ടറെ അകറ്റാം എന്നാണ് പൊതുവെ പറയാറ്. അത്രയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഉള്ള ഭക്ഷ്യവസ്തുവാണ് ആപ്പിൾ. 100 ഗ്രാം ആപ്പിള്‍ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിന്‍ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. ആപ്പിളിലെ മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഇതു ഫലപ്രദമാണ്.
ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കാനും ക്യാന്‍സർ പ്രതിരോധിക്കുന്നതിനും വരെ ഉത്തമമാണ് ആപ്പിൾ അത്രേ. ഇത്രയധികം ആരോഗ്യ ഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെയാണ് ആപ്പിൾ ആളുകൾക്ക് ഇത്രമേൽ പ്രിയപ്പെട്ടത് ആകുന്നതും. മനുഷ്യന് മാത്രമല്ല പക്ഷികൾക്കും ഏറെ പ്രിയപ്പെട്ടതാണ് ആപ്പിൾ. അത്തരത്തിൽ കൈവെള്ളയിൽ ഇരുന്ന് ആപ്പിൾ കൊത്തിതിന്നുന്ന ഒരു തത്തയുടെ ദൃശ്യങ്ങളാണ് സോഷ്യൽ ലോകത്ത് ശ്രദ്ധിക്കപെടുന്നത്.
മനുഷ്യനുമായി വേഗത്തിൽ അടുക്കുന്ന പക്ഷിയാണ് തത്ത. മനുഷ്യൻ പറയുന്നത് അനുകരിക്കുകയും വേഗത്തിൽ ചങ്ങാത്തം കൂടുകയുമൊക്കെ ചെയ്യുന്ന ഇത്തരം പക്ഷികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ ലോകത്തും വൈറലാകാറുണ്ട്. അത്തരത്തിൽ ഏറെ കൗതുകം ഉണർത്തുകയാണ് ഈ തത്തയുടെ വീഡിയോയും. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
Story Highlights: parrot eats apple viral video