വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഓസ്‌ട്രേലിയയിലെ ക്യൂട്ട് കസിനെ’ കണ്ട സന്തോഷം പങ്കുവെച്ച് പാര്‍വതി

September 5, 2020
Parvathy Bangalore Days Movie Memories

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ‘ബാംഗ്ലൂര്‍ ഡെയ്സ്’. പ്രണയത്തിന്റെയും കുടുംബബന്ധത്തിന്റെയും സൗഹൃദത്തിന്റേയുമെല്ലാം ആഴവും പരപ്പും ആവോളം ആവഹിച്ച സിനിമ. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളികളുടെ കണ്ണും മനവും ഒരുപോലെ നിറച്ചു. അഞ്ജലി മേനോനാണ് ‘ബാംഗ്ലൂര്‍ ഡെയ്സ്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.

https://www.instagram.com/p/CEuJyarlvcM/?utm_source=ig_web_copy_link

‘ബാംഗ്ലൂര്‍ ഡെയ്സ്’ എന്ന സൂപ്പര്‍ ചിത്രം തിയേറ്ററുകളിലെത്തിയിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടു. എങ്കിലും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പ്രേക്ഷകരില്‍ നിന്നും വിട്ടകന്നിട്ടില്ല. പാര്‍വതി അവതരിപ്പിച്ച ആര്‍ജെ സേറ എന്ന കഥാപാത്രത്തിനൊപ്പം എപ്പോഴും നടന്നിരുന്ന മറ്റൊരു കഥാപാത്രത്തെ ഓര്‍മ്മയില്ലേ… ‘ഓസ്‌ട്രേലിയയിലെ ക്യൂട്ട് കസിന്‍’. ശിശിരയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ നീണ്ട നാളുകള്‍ക്ക് ശേഷം ശിശിരയെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി.

https://www.instagram.com/p/CEuJ2xolOYB/?utm_source=ig_web_copy_link

Read more: നെഞ്ചോട് ചേര്‍ന്ന് താഹാന്‍; ടൊവിനേയുടെ മകന്റെ മാമോദീസ വീഡിയോ

2014 മെയ് 30 നാണ് ബാംഗ്ലൂര്‍ ഡെയ്സ് തിയേറ്ററുകളിലെത്തിയത്. അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. അഞ്ജലി മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. 8.5 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ബോക്സ് ഓഫീസില്‍ 45 കോടി നേടിയിരുന്നു.

https://www.instagram.com/p/CEuJwHXlWGf/?utm_source=ig_web_copy_link

Story highlights: Parvathy Bangalore Days Movie Memories