നെഞ്ചോട് ചേര്‍ന്ന് താഹാന്‍; ടൊവിനോയുടെ മകന്റെ മാമോദീസ വീഡിയോ

September 4, 2020
Tovino Thomas son baptism video

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയ ടൊവിനോയുടെ കുടുംബ വിശേഷങ്ങളും ഇത്തരത്തില്‍ ശ്രദ്ധ നേടാറുണ്ട്.

മകന്‍ പിറന്ന വിശേഷവും ടൊവിനോ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. താഹാന്‍ എന്നാണ് മകന്റെ പേര്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് താഹാന്റ മാമോദീസ വീഡിയോ. ടൊവിനോയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലമായതിനാല്‍ അടുത്ത കുടുംബാഗങ്ങള്‍ മാത്രമാണ് മാമോദീസയില്‍ പങ്കെടുത്തത്.

അതേസമയം താഹാന്‍ എന്ന പേര് പലര്‍ക്കും അപരിചിതമാണ്. മകന് ഇങ്ങനെയൊരു പേര് നല്‍കിയതിനെക്കുറിച്ചും ടൊവിനോ അടുത്തിടെ പറഞ്ഞിരുന്നു. ‘പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അര്‍ത്ഥമുണ്ടാകണമെന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് തഹാന്‍ എന്ന പേരിലേക്ക് എത്തിയത്. കരുണയുള്ളവന്‍ എന്നാണ് ഈ പേരിന് അര്‍ത്ഥം.” ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ ഇങ്ങനെ പറഞ്ഞു. വീട്ടില്‍ ഹാന്‍ എന്നാണ് തഹാനെ വിളിക്കുന്നത്. ഹാന്‍ എന്നാല്‍ സൂര്യന്‍ എന്നാണ് അര്‍ത്ഥം. ഇസ എന്നാണ് ടൊവിനോയുടെ മകളുടെ പേര്. കീര്‍ത്തി, അഭിമാനം എന്നൊക്കെയാണ് ഈ പേരിന് അര്‍ത്ഥം.

Story highlights: Tovino Thomas son baptism video