‘ആ വികാരം എനിക്ക് മനസിലാകും’- രാഹുൽ തെവാത്തിയയെ അഭിനന്ദിച്ച് പൃഥ്വിരാജ്

കഴിഞ്ഞ കിങ്സ് ഇലവൻ പഞ്ചാബ്- രാജസ്ഥാൻ റോയൽസ് മത്സരത്തിൽ താരമായത് രാഹുൽ തെവാത്തിയ ആയിരുന്നു. ഹരിയാനക്കാരനായ തെവാത്തിയയെ മത്സരത്തിന്റെ തുടക്കത്തിൽ വില്ലനായാണ് ക്രിക്കറ്റ് പ്രേമികൾ വിശേഷിപ്പിച്ചത്. എന്നാൽ 19 പന്തിൽ എട്ടു റൺസുമായി കളി തുടങ്ങിയ രാഹുൽ തെവാത്തിയ 30 പന്തിൽ അർദ്ധ സെഞ്ചുറി നേടി. ഇപ്പോഴിതാ, തെവാത്തിയയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്.
‘അത്യുഗ്രൻ ഇന്നിംഗ്സായിരുന്നു തെവാത്തിയയുടേത്. അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന വികാരങ്ങൾ എനിക്ക് മനസിലാകും’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ട്വിറ്ററിലൂടെ പങ്കുവെച്ച പൃഥ്വിരാജിന്റെ കുറിപ്പ് ആരാധകർ ഏറ്റെടുത്തു. സ്വന്തം കരിയറുമായി ബന്ധപ്പെടുത്തിയാണ് പൃഥ്വിരാജ് ഇങ്ങനെ പ്രതികരിച്ചത്.
തുടക്കത്തിൽ ഒട്ടേറെ വിമർശനങ്ങൾ താരമാണ് പൃഥ്വിരാജ്. അഭിമുഖങ്ങളിൽ ഇംഗ്ലീഷ് സംസാരിച്ചാൽ പോലും ആക്രമിക്കപ്പെടുന്ന അവസ്ഥയായിരുന്നു തുടക്കത്തിൽ പൃഥ്വിരാജിന്. എന്നാൽ പിന്നീട് അദ്ദേഹം ആ നിലപാടുകളിലൂടെ തന്നെ പ്രേക്ഷക പ്രിയങ്കരനായി മാറുകയായിരുന്നു.
Read More: സഞ്ചാരത്തിലാണ് അനുപമ- യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് നടി
മത്സരത്തിൽ താരമായ സാംസണെയും പൃഥ്വിരാജ് അഭിനന്ദിച്ചു. ബി സി സി ഐയുടെ എ ലിസ്റ്റ് കളിക്കാരനായി സഞ്ജു സാംസൺ മാറിയെന്നും സഞ്ജുവിന്റെ ഇന്നിംഗ്സ് കാണാൻതന്നെ പ്രത്യേക ഭംഗിയാണെന്നും പൃഥ്വിരാജ് കുറിക്കുന്നു.
Story highlights- prithviraj appreciating rahul tewatia