ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ രശ്‌മികയുടെ ചോക്ലേറ്റ് പ്രോട്ടീൻ ഓട്സ് പാൻ കേക്ക്; വീഡിയോ പങ്കുവച്ച് പ്രിയതാരം

തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും ഊർജ്ജസ്വലയായ നടിയാണ് രശ്‌മിക മന്ദാന. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്ന രശ്‌മികയെ എപ്പോഴും ഒരു ചിരിയോടെയല്ലാതെ കാണാൻ സാധിക്കില്ല. എപ്പോഴും സന്തോഷമായിരിക്കാൻ ശ്രമിക്കുന്ന താരം തന്റെ ബ്രേക്ക്ഫാസ്റ്റ് ആരാധകരെ പരിചയപ്പെടുത്തുകയാണ്.
പാൻകേക്കുണ്ടാക്കുന്ന വീഡിയോയാണ് രശ്‌മിക പങ്കുവയ്ക്കുന്നത്. ‘ആരോഗ്യകരമായ ഭക്ഷണം രുചികരമാകില്ലെന്നത് ഒരു തെറ്റായ ധാരണയാണ്’ എന്ന കുറിപ്പിനൊപ്പമാണ് ചോക്ലേറ്റ് പ്രോട്ടീൻ ഓട്സ് പാൻ കേക്കിന്റെ വീഡിയോ താരം പങ്കുവെച്ചത്.
ലോക്ക് ഡൗൺ സമയത്ത് ആരാധകരെ പ്രചോദിപ്പിക്കുന്നതിനായി നിരവധി ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരുന്നു. അടുത്തിടെ, ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ട്വിറ്ററിൽ ഒരു വീഡിയോയും രശ്‌മിക പങ്കുവെച്ചിരുന്നു.
ലോക്ക് ഡൗൺ സമയത്ത് കുടുംബത്തോടോപ്പം വിരാജ്പേട്ടിലായിരുന്നു രശ്‌മിക. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിനൊപ്പം തന്റെ സിനിമാ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നീണ്ട ആറുമാസങ്ങൾക്ക് ശേഷം രശ്‌മിക ഷൂട്ടിംഗ് തിരക്കിലേക്കും മടങ്ങുകയാണ്. അല്ലു അർജുന്റെ നായികയായി പുഷ്പ എന്ന ചിത്രത്തിൽ അഭിനയിക്കാനായി താരം ഹൈദരാബാദിലേക്ക് എത്തി.
Read More:പരമ്പരാഗത വേഷത്തിൽ വധുവായി അണിഞ്ഞൊരുങ്ങി ജാൻവി കപൂർ- മനോഹര ചിത്രങ്ങൾ
അതോടൊപ്പം തന്നെ ആദ്യ തമിഴ് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലുമാണ് രശ്‌മിക. കാർത്തിയുടെ നായികയായി സുൽത്താൻ എന്ന ചിത്രത്തിന്റെ ഭാഗമാകുകയാണ് നടി. രശ്മികയുടെ നേരിട്ടുള്ള ആദ്യത്തെ തമിഴ് ചിത്രമാണിത്. ചിത്രത്തിന്റെ 90 ശതമാനം ഷൂട്ടിംഗ് പൂർത്തിയായി.
Story highlights- rashmika mandana’s pancake recipe