കണ്ണിന് താഴെയുണ്ടാകുന്ന ചുളിവുകൾക്ക് പ്രകൃതിദത്ത പരിഹാരം

September 25, 2020

പ്രായമാകുമ്പോൾ മുഖത്തും ചർമ്മത്തിലും ചുളിവുകളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിത രീതിയിൽ പരിപാലനത്തിന് സമയം ലഭിക്കാതെ ചെറുപ്പത്തിൽ തന്നെ മുഖത്ത് ചുളിവുകൾ വീണുതുടങ്ങുന്നു, പ്രത്യേകിച്ച് കണ്ണുകൾക്ക് താഴെ. പലരും വിലയേറിയ സൗന്ദര്യ ചികിത്സകൾക്കും സൗന്ദര്യവർദ്ധക ഉൽ‌പ്പന്നങ്ങൾക്കും പിന്നാലെ പോയാണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. എന്നാൽ, വീട്ടിലുള്ള വസ്തുക്കൾകൊണ്ട് ചുളിവുകൾ നീക്കംചെയ്യാൻ സാധിക്കും.

രോഗശാന്തി ഗുണങ്ങളുള്ള കറ്റാർ വാഴ ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ ചുളിവുകളുടെ അളവ് കുറയ്ക്കും. ഇത് കൊളാജൻ ചർമ്മത്തിന് നൽകുകയും ചർമ്മത്തിലെ ജലാംശം വർധിപ്പിക്കുകയും ചെയ്യുന്നു.

ചർമ്മത്തിന് ഉത്തമമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള കുക്കുമ്പർ കണ്ണിനടിയിലെ ചുളിവുകൾ നീക്കം ചെയ്യാൻ നല്ലതാണ്. വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 5, ബി 6, ഫോളിക് ആസിഡ്, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. പകുതി കുക്കുമ്പർ പുതിനയില ചേർത്ത് അരക്കപ്പ് തൈരിലിട്ട് മിശ്രിതമാക്കണം.ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കണം. എന്നിട്ട് കണ്ണിനടിയിൽ പുരട്ടുക. ഈ രീതി പൂർണ്ണമായും സുരക്ഷിതവും പ്രകൃതിദത്തവും എന്നാൽ അങ്ങേയറ്റം ഫലപ്രദവുമാണ്.

Read More: ‘കർഷകനല്ലേ, ഒന്നു കളപറിക്കാൻ ഇറങ്ങിയതാ’- കൃഷിയിൽ സജീവമായി മോഹൻലാൽ

ചർമ്മത്തിൽ മസാജ് ചെയ്യുന്നത് ചുളിവുകൾ തടയുന്നതിനും കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും. പ്രതിദിനം 3 മുതൽ 5 മിനിറ്റ് വരെ വൃത്താകൃതിയിൽ മസാജ് ചെയ്യുന്നത് ഫലപ്രദമാണ്.

Story highlights- remedies for under eye wrinkles