കണ്ണിന് ചുറ്റുമുള്ള നിറവ്യത്യാസം രോഗലക്ഷണമാകാം..

January 20, 2021

പലർക്കും മാനസികമായി തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് കണ്ണിനു ചുറ്റുമുള്ള ഇരുണ്ട നിറം, അഥവാ ഡാർക്ക് സർക്കിൾ. ഉറക്കകുറവാണ് ഈ നിറം മാറ്റത്തിന് പ്രധാന കാരണം. പലർക്കും കണ്ണിനു ചുറ്റും കറുപ്പ് നിറം മാത്രമാണ് പരിചയം. എന്നാൽ ശ്രദ്ധിച്ചു നോക്കിയാൽ മനസിലാക്കാം, പലനിറത്തിലാണ് കണ്ണിനു ചുറ്റും നിറവ്യത്യാസം സംഭവിക്കുന്നതെന്ന്.

കടുത്ത നീല നിറത്തിലും, ബ്രൗൺ നിറത്തിലുമൊക്കെ കാണപ്പെടുന്ന ഡാർക്ക് സർക്കിൾസ് ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചന കൂടിയാണ്. കണ്ണിനു ചുറ്റുമുള്ള നിറം നോക്കിയാൽ എന്താണ് ആ പ്രശ്നങ്ങളെന്ന് തിരിച്ചറിയാൻ സാധിക്കും.

വളരെ സമ്മർദ്ദമുള്ള, ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് നിങ്ങളെങ്കിൽ കണ്ണിനു ചുറ്റും നീല നിറത്തിലുള്ള വലയം കാണാം. അലർജിയോ മൂക്കടപ്പോ ഉണ്ടെങ്കിലും നീല നിറത്തിൽ ആയിരിക്കും കണ്ണിന് ചുറ്റും. നീല എന്നാൽ സൂക്ഷിച്ച നോക്കിയാൽ മാത്രം മനസിലാകുന്ന തരത്തിലാകും എന്ന് കൂടി ഓർക്കുക.

മൂക്കടഞ്ഞിരിക്കുമ്പോൾ മൈക്രോ സർക്കുലേഷൻ കുറയും. അപ്പോൾ രക്തത്തിൽ ഓക്‌സിജന്റെ അളവും കുറവാകും. അങ്ങനെയാണ് നീല നിറമുണ്ടാകുന്നത്. നന്നായി എട്ടു മണിക്കൂർ പൂർണമായി ഉറങ്ങാതെ ഈ പ്രശ്നം മാറില്ല. മാത്രമല്ല, മേക്കപ്പ് നീക്കം ചെയ്തും കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവർ അത് മാറ്റിയിട്ടും വേണം ഉറങ്ങാൻ.

Read More:‘പാടരുത്..ദേ, പാടി’- രണ്ടും കൽപ്പിച്ച് പാട്ടും പാടി മീനാക്ഷി; വീഡിയോ

എല്ലാ നിറക്കാരിലും കാണപ്പെടുന്ന ഒരുതരം ഡാർക്ക് സർക്കിളാണ് ബ്രൗൺ നിറത്തിലുള്ളത്. ഇത് സൂര്യപ്രകാശം അടിക്കുന്നത് കാരണമാകാം. മാത്രമല്ല, പ്രായം കൂടും തോറും കണ്ണിനു ചുറ്റും ബ്രൗൺ നിറമാകും. സൺ പ്രൊട്ടക്ഷൻ ഫാക്ടർ, വിറ്റാമിന് സി സെറം എന്നിവയൊക്കെ ഈ നിറവ്യത്യാസത്തിന് പ്രതിരോധമായി ഉപയോഗിക്കാം.

Story highlights- colour change under eyes