‘ദശാവതാര’ത്തിലെ ഏഴു കഥാപാത്രങ്ങൾക്ക് വ്യത്യസ്ത രീതിയിൽ സ്പോട്ട് ഡബ്ബ് ചെയ്ത് എസ് പി ബാലസുബ്രഹ്മണ്യം- വീഡിയോ
അപാരമായ കലാവൈഭവമുള്ള വ്യക്തിത്വമായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. പാട്ടിലും അഭിനയത്തിലും ഡബ്ബിങ്ങിലുമെല്ലാം ഒരുപോലെ കഴിവ് പ്രകടിപ്പിച്ച എസ് പി ബി വലിയൊരു ശൂന്യതയാണ് കാലാരംഗത്ത് സൃഷ്ടിച്ചിരിക്കുന്നത്. വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകളും പാട്ടുകളുമെല്ലാം ചർച്ചയാകുകയാണ്. ഇപ്പോഴിതാ, ദശാവതാരം എന്ന കമൽ ഹാസൻ ചിത്രത്തിൽ ഏഴു വ്യത്യസ്ത കഥാപാത്രങ്ങൾക്ക് സ്പോട്ട് ഡബ്ബ് ചെയ്യുന്ന എസ് പി ബിയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്.
ഒരു തെലുങ്ക് ടെലിവിഷൻ ചാനൽ പരിപാടിയിൽ നിമിഷങ്ങളുടെ ഇടവേളയിൽ ദശാവതാരത്തിലെ വൈവിധ്യമാർന്ന കഥാപത്രങ്ങൾക്ക് ശബ്ദം നൽകി അമ്പരപ്പിക്കുകയാണ് അദ്ദേഹം. കമൽ ഹാസൻ നായകനായ ചിത്രമാണ് ദശാവതാരം. സിനിമയിൽ മുൻനിര താരങ്ങൾക്കെല്ലാം ശബ്ദം നൽകിയ കലാകാരൻ കൂടിയാണ് എസ് പി ബാലസുബ്രഹ്മണ്യം. കമൽ ഹാസനോട് വളരെയധികം അടുപ്പം എസ് പി ബി കാത്തുസൂക്ഷിച്ചിരുന്നു. കമൽ ഹാസനെ കുറിച്ചും എസ് പി ബി വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.
‘അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് മനോഹരമാണ്. എന്റെ സഹോദരനാണ് കമൽ. അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമാണ് എനിക്ക്. അദ്ദേഹത്തിനെക്കുറിച്ച് അഭിമാനവുമുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ് കമൽ ഹാസൻ’. എസ് പി ബി വീഡിയോയിൽ പങ്കുവയ്ക്കുന്നു.
Read More: നീല പൊന്മാനായ് സാനിയ ഇയ്യപ്പൻ- പുത്തൻ ലുക്കിൽ പ്രിയ താരം
എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പോയി കണ്ടിരുന്നു കമൽ ഹാസൻ. മന്മഥലീല എന്ന കമൽ ഹാസൻ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ശബ്ദം നൽകിയാണ് അദ്ദേഹം ഡബ്ബിങിലെ ചുവടുവെച്ചത്. രജനികാന്ത്, സൽമാൻ ഖാൻ, വിഷ്ണു വർധൻ തുടങ്ങിയവർക്കും അദ്ദേഹം ശബ്ദം നൽകിയിരുന്നു.
Story highlights- S P Balasubramanyam spot dubbing