ഹൊറർ ചിത്രത്തിൽ നായികയായി സാമന്ത; ‘മായ’ സംവിധായകന്റെ പുതിയ ചിത്രം വരുന്നു

September 18, 2020

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനായികയാണ് സാമന്ത അക്കിനേനി. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മായയ്ക്ക് ശേഷം അശ്വിൻ ശരൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാലാണ് സാമന്ത നായികയായി വേഷമിടുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സംസാരിക്കാനാവാത്ത കാഥാപാത്രമായാണ് സാമന്ത വേഷമിടുന്നത് എന്നാണ് സൂചന. സാമന്തയ്‌ക്കൊപ്പം പ്രസന്നയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം അശ്വിൻ ശരവണിന്റേതായി ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം ഗെയിം ഓവറാണ്. തപ്‍സി പന്നുവാണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തിയത്. അതേസമയം അശ്വിൻ ഒരുക്കിയ മായ ഒരു ഹൊറർ ചിത്രമായിരുന്നു. ഇതിൽ നയൻ താരയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ഇത്. ഇതിന് ശേഷം പുതിയ ഹൊറർ ചിത്രവുമായി അശ്വിൻ എത്തുമ്പോൾ വലിയ ആകാംക്ഷയിലാണ് സിനിമാ ലോകം.

Read also: ‘മുഴുവന്‍ കേട്ടിട്ട് കെടന്ന് ചാടടാ…’ എന്ന് ഇന്ദ്രജിത്തിനോട് മല്ലിക സുകുമാരന്‍; രസകരമായ തര്‍ക്കം പങ്കുവെച്ച് പൂര്‍ണ്ണിമ

സംവിധായകൻ വിഘ്‌നേശ് ശിവൻ ഒരുക്കുന്ന മറ്റൊരു ചിത്രവും സമാന്തയുടേതായി ഒരുങ്ങുന്നുണ്ട്.  ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ എന്നാണ് ചിത്രത്തിന്റെ പേര്. വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സാമന്തയും നയൻ താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.

Story Highlights: samantha new film