‘ഇതാ, പതിനെട്ടു വർഷങ്ങൾക്ക് ശേഷം തിരിഞ്ഞുനോക്കുകയാണ്’- ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് സമീറ റെഡ്ഢി
2008ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് സമീറ റെഡ്ഢി ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയത്. മേഘ്‌ന എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും സമീറയെ ആളുകൾ വിശേഷിപ്പിക്കുന്നതും തിരിച്ചറിയുന്നതും. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ നടി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സമീറ.
‘എന്റെ ആദ്യ സിനിമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം. അപ്പോൾ ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു..വിശ്വാസത്തിന്റെ കുതിപ്പായിരുന്നു അത്. ഒമേഗയിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയുള്ള ജോലി ഉപേക്ഷിച്ചാണ് ഞാൻ ആദ്യ ചിത്രത്തിന്റെ കരാറിൽ ഒപ്പുവെച്ചത്. ഇപ്പോഴിതാ, പതിനെട്ടു വർഷങ്ങൾക്ക് ശേഷം ഒരു അമ്മയുടെ കണ്ണിലൂടെ തിരിഞ്ഞുനോക്കുന്നു. കൊള്ളാം എന്തൊരു യാത്ര..ആൻ എന്റെ തലമുടി വളരെ തിളക്കമുള്ളതായിരുന്നു’- സമീറ റെഡ്ഢി കുറിക്കുന്നു.
‘മേനേ ദിൽ തുജ്കോ ദിയാ’ എന്ന ചിത്രത്തിലൂടെ 2002ലാണ് സമീറ റെഡ്ഢി സിനിമയിലേക്ക് എത്തിയത്. സൽമാൻ ഖാന്റെ സഹോദരൻ സോഹലി ഖാനൊപ്പമാണ് സമീറയുടെ അരങ്ങേറ്റം. സൊഹാലി ഖാന്റെയും ആദ്യ ചിത്രമായിരുന്നു ഇത്. വിവാഹത്തിന് ശേഷം കുഞ്ഞുങ്ങളുടെ വിശേഷങ്ങളും ഭർത്താവിന്റെ അമ്മയ്‌ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളുമൊക്കെയാണ് സമൂഹമാധ്യമങ്ങളിൽ സമീറ റെഡ്ഢി പങ്കുവയ്ക്കുന്നത്.
Read More: sameera reddy about first movie