ദീപിക പദുക്കോണിന്റെ ‘ചെന്നൈ എക്സ്പ്രസ്സ്’ ലുക്ക് പരീക്ഷിച്ച് സാനിയ ഇയ്യപ്പൻ- മനംകവരും ചിത്രങ്ങൾ

September 8, 2020

മലയാള സിനിമയിലെ ഫാഷൻ ഐക്കൺ ആണ് സാനിയ ഇയ്യപ്പൻ. ഫാഷൻ പരീക്ഷണങ്ങൾ പതിവായി നടത്തുന്ന സാനിയ വസ്ത്രവിപണന രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ്. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന സാനിയ ഇപ്പോൾ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ‘ചെന്നൈ എക്‌സ്പ്രസ്സ്’ ലുക്ക് പരീക്ഷിക്കുകയാണ്. സൗത്ത് ഇന്ത്യൻ പെൺകുട്ടിയായി ദാവണിയും സാരിയുമൊക്കെ അണിഞ്ഞാണ് ചെന്നൈ എക്‌സ്പ്രസിൽ ദീപിക എത്തിയത്. അതേ വേഷം തന്നെയാണ് സാനിയയും പരീക്ഷിച്ചിരിക്കുന്നത്.

കസവിന്റെ കൈത്തറി സാരിയാണ് സാനിയ അണിഞ്ഞിരിക്കുന്നത്. മനോഹരമായ അലങ്കാരങ്ങളുള്ള മാല, ഒരു ജോടി ടെമ്പിൾവർക്ക് ജിമുക്കി, കുറച്ച് ചുവന്ന വളകൾ എന്നിവയും സാരിക്കൊപ്പം ഭംഗിയായി സാനിയ അണിഞ്ഞിരിക്കുന്നു. മുടിയിൽ ചുവന്ന പൂക്കളും ചൂടി ദീപിക പദുക്കോണിന്റെ അതേ ലുക്ക് സാനിയ പകർത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

https://www.instagram.com/p/CEqqcSwJJ3y/?utm_source=ig_web_copy_link

അതേസമയം, ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് സാനിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ലോക്ക് ഡൗൺ കാലം ഫോട്ടോഷൂട്ട് പരീക്ഷണങ്ങളും ഫിറ്റ്നസ്, സൗന്ദര്യ നിർദേശങ്ങളും പങ്കുവയ്ക്കുന്ന യൂട്യൂബ് ചാനലുമൊക്കെയായി തിരക്കിലായിരുന്നു സാനിയ ഇയ്യപ്പൻ. ഇപ്പോൾ സാനിയസ് സിഗ്നേച്ചർ എന്ന പേരിൽ ആരംഭിച്ച ക്ലോത്തിങ് ബ്രാൻഡിന്റെ തിരക്കിലാണ് താരം.

Read More: വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവെച്ച് സാനിയ ഇയ്യപ്പൻ; ഓൺലൈൻ വിൽപ്പനയുമായി ‘സാനിയാസ് സിഗ്നേച്ചർ’

ബാലതാരമായി സിനിമയിലേക്കെത്തിയ സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സാനിയ ഇന്ന് പത്തോളം സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു. അഭിനയത്തിന് പുറമെ നൃത്തത്തിലും മോഡലിംഗിലും താരം സജീവമാണ്.

Story highlights- saniya iyyappan replicates deepika padukone’s look