‘എപ്പോഴും യുവത്വമുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള മമ്മൂക്കയുടെ താൽപര്യം ഇതിന് ഉദാഹരണമാണ്’- മമ്മൂട്ടിക്ക് ജന്മദിനാശംസകളറിയിച്ച് ഷാജി കൈലാസ്

September 7, 2020

നടൻ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. ആശംസകളുമായി സഹതാരങ്ങളും സംവിധായകരുമെല്ലാം രംഗത്തുണ്ട്. മമ്മൂട്ടി വരുംകാലത്തോട് സംസാരിക്കുന്ന നടനാണെന്നാണ് ആശംസാകുറിപ്പിലൂടെ കൈലാസ് പങ്കുവയ്ക്കുന്നത്. മലയാള സിനിമയുടെ വല്യേട്ടന് ഹൃദയം തൊടുന്ന ജന്മദിനാശംസയാണ് ഷാജി കൈലാസ് അറിയിക്കുന്നത്.

ഷാജി കൈലാസിന്റെ കുറിപ്പ്;

കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു ഈ മഹാ (നടൻ)പ്രസ്ഥാനം…. മമ്മൂക്ക ഓരോ നിമിഷത്തിലും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.. അത് അഭിനയത്തിൽ മാത്രമല്ല, വക്തിത്വം കൊണ്ടാണെങ്കിലും, ഫാഷൻ കൊണ്ടാണെങ്കിലും, ആരോഗ്യസംരക്ഷണം കൊണ്ടാണെങ്കിലും, ടെൿനോളജിയെ കുറിച്ചാണെങ്കിലും, അറിവിന്റെ കാര്യത്തിലാണെങ്കിലും, പുതിയ ചിന്തകൾ കൊണ്ടാണെങ്കിലും, മമ്മൂക്ക സ്വയം നവീകരിക്കാൻ ശ്രമിക്കുന്നു… ഒപ്പം തന്റെ ചുറ്റുപാടുമുള്ളവരെ കൂടി നവീകരണത്തിന്റെ ഭാഗമാക്കുന്നു… ഒരു കംപ്ലീറ്റ് ആക്ടർ എന്ന അവസ്ഥയിൽ നിന്ന് ഒരു കംപ്ലീറ്റ് “man” എന്ന തലത്തിലേക്ക് മാറി(മാറ്റിയെടുത്തു)നമ്മുടെ മമ്മൂക്ക.. ചെറുപ്പം കാത്തുസൂഷിക്കുന്നതും എപ്പോഴും ചെറുപ്പമായിരിക്കുന്നതും തമ്മിൽ വത്യാസമുണ്ട്. എപ്പോഴും യുവത്വമുള്ള കഥാപാത്രങ്ങൾ (സിനിമകൾ )ചെയ്യാനനുള്ള മമ്മൂക്കയുടെ താല്പര്യം ഇതിന് ഉദാഹരണം.. മമ്മൂക്ക വരുംകാലത്തോട് സംസാരിക്കുന്ന നടനാണ്. അതുകൊണ്ടാണ് ഞാൻ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന വ്യക്തി (സഞ്ചാരി )എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നത്….. സ്നേഹമുള്ള വല്യേട്ടന്, പുണ്യം ചെയ്ത ഈ ജന്മത്തിന്, കോടി ജന്മദിനാശംസകൾ.

Read More: ‘ഒരു കോളിനപ്പുറത്ത് വൻമതിലിന്റെ സംരക്ഷണം പോലെ ഒരു ‘വല്യേട്ട’നുണ്ട്’; മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി വൈശാഖ്

ഇന്ന് അറുപത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടി വിവിധ കഥാപാത്രങ്ങളിലൂടെ മലയാളികളെ കാലങ്ങളായി അമ്പരപ്പിക്കുകയാണ്. ദേശിയ തലത്തിൽ വരെ മലയാളത്തിന്റെ ഖ്യാതി എത്തിക്കാൻ ഈ മഹാനടൻ നടത്തുന്ന പ്രയത്നങ്ങൾ ചെറുതല്ല. കുടുംബനാഥനായും, രാഷ്ട്രിയക്കാരനായും, ചരിത്ര പുരുഷനായുമെല്ലാം അദ്ദേഹം തന്റെ ജൈത്ര യാത്ര തുടരുകയാണ്.

Story highlights- shaji kailas about mammootty