സൂഫിയായി പ്രേക്ഷകമനം കവര്‍ന്ന നടന് ദേവ് മോഹന്‍ വിവാഹിതനായി
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടനാണ് ദേവ് മോഹന്‍. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിപ്പിച്ചു ചിത്രത്തിലെ ഈ സൂഫിക്കാരന്‍. താരം വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. പത്ത് വര്‍ഷങ്ങളായി ദേവും റജീനയും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരുടേയും അനുഗ്രഹാശിസുകളോടെയായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ പ്രണയിനിയെ പരിചയപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.
‘നീയെന്റെ ആത്മാവില്‍ പ്രകാശം നിറച്ചു. ഇതൊരു കഥയല്ല. ഒരു ദശാബ്ദമായി എനിക്ക് കരുത്തേകുന്ന കാര്യമാണ്. എന്റെ ജീവിതത്തിലെ നല്ല സമയത്തും മോശം സമയത്തും നീ കുടെ നിന്നു. ക്ഷമയോടെ എനിക്ക് കരുത്തേകി. എന്നെ ഞാനാക്കിയ നിമിഷങ്ങള്‍ക്കെല്ലാം നീ സാക്ഷിയായിരുന്നു. സന്തോഷത്തോടെ നിനക്കൊപ്പം ഈ ജീവിതം ആഘോഷമാക്കാന്‍ എന്നും നിന്നോട് ചേര്‍ന്നിരിക്കാന്‍ എന്നെ അനുവദിക്കൂ. പ്രീയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ഒരുമിച്ചുള്ള യാത്ര തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്. എല്ലാവരുടേയും സ്നേഹവും അനുഗ്രവും ഞങ്ങള്‍ ആഗ്രഹിക്കുന്നു’. മനോഹരമായ ഒരു ചിത്രത്തിനൊപ്പം ദേവ് മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തൃശ്ശൂര്‍ സ്വദേശിയാണ് ദേവ്. ഒഡീഷനിലൂടെയാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലെത്തിയത്. രണ്ട് വര്‍ഷത്തോളം എടുത്തു ദേവ് സൂഫി എന്ന കഥാപാത്രത്തിനുവേണ്ടിയുള്ള മേക്കോവറിനായി. ചിത്രത്തില്‍ ഈ കഥാപാത്രം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതും.
ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് ‘സൂഫിയും സുജാതയും’. അദിതി റാവു ചിത്രത്തില്‍ നായികയായെത്തി. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്ത് ഒരുക്കിയ ചിത്രത്തിലെ ചില രംഗങ്ങളും ഗാനവുമെല്ലാം മികച്ച സ്വീകാര്യത നേടി. ‘വാതിക്കല് വെള്ളരിപ്രാവ്…’ എന്നു തുടങ്ങുന്ന ഗാനമാണ് ഇവയില്‍ എടുത്തു പറയേണ്ടത്.
Story highlights: Sufiyum Sujathayum Actor Dev Mohan got married