പ്രണയാര്‍ദ്ര ഭാവങ്ങളില്‍ പാടി അഭിനയിച്ച് മംമ്താ മോഹന്‍ദാസ്; സുന്ദരം ഈ ‘തേടല്‍’

September 4, 2020
Thedal Music Video Mamta Mohandas Sachin Warrier

അഭിനയത്തിനു പുറമെ ആര്‍ദ്രമായ ആലാപനത്തിലൂടേയും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് മംമ്താ മോഹന്‍ദാസ്. താരം പാടി അഭിനയിച്ച സംഗീത വീഡിയോ ശ്രദ്ധേയമാകുന്നു. ‘തേടല്‍’ എന്നാണ് സംഗീത വീഡിയോയുടെ പേര്.

സംഗീതാവിഷ്‌കാരത്തില്‍ പാടാന്‍ വേണ്ടിയാണ് അണിയറപ്രവര്‍ത്തകര്‍ മംമ്തയെ ആദ്യം സമീപിച്ചത്. എന്നാല്‍ കഥ കേട്ടപ്പോള്‍ അഭിനയിക്കാനും താരം തയാറാവുകയായിരുന്നു. പ്രണയത്തിന്റെയേും വിരഹത്തിന്റേയുമെല്ലാം പ്രതിഫലനമാണ് ഈ സംഗീതാവിഷ്‌കാരം.

സച്ചിന്‍ രാംദാസ് ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. സച്ചിന്‍ വാര്യര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മംമ്താ മോഹന്‍ദാസിനൊപ്പം സച്ചിന്‍ വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചുനില്‍ക്കുന്നു.

Read more: എഴുതിത്തീർത്ത പാട്ടുകളിലെ പ്രണയമെല്ലാം അവൾക്കായി കരുതിവെച്ചത്; സമൂഹമാധ്യമങ്ങളിൽ വൈറലായി ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾ

അതേസമയം മംമ്താ മോഹന്‍ദാസ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ലാല്‍ബാഗ്. പ്രശാന്ത് മുരളി പത്മനാഭന്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. രാഹുല്‍രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹ സക്സേന, രാഹുല്‍ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Story highlights: Thedal Music Video Mamta Mohandas Sachin Warrier