‘മലരേ മൗനമാ… കടുപ്പിച്ച് നോക്കുമെങ്കിലും ആ ഗാനം മധുരമായി പാടിത്തരും’ ചലച്ചിത്രതാരം വനിത

September 28, 2020
Vanitha Vijayakumar about her favorite song malare mounama Actor Vijay SP Balasubrahmanyam

അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തെ മരണം കവര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ പാട്ടോര്‍മ്മകള്‍ ആസ്വാദകരില്‍ പടര്‍ന്നു കിടക്കുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകള്‍ ഭേദിച്ച നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം സംഗീതലോകത്തിന് സമ്മാനിച്ചതും. എസ് പി ബി പാടി അനശ്വരമാക്കിയ മലരേ മൗനമാ.. എന്ന ഗാനത്തിന്റെ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രതാരം വനിതാ വിജയകുമാര്‍

പ്രിയപ്പെട്ട ഗാനമായ മലരേ മൗനമാ… ആവശ്യപ്പെടുമ്പോഴെല്ലാം പാടിക്കൊടുത്ത നടന്‍ വിജയ്-യെക്കുറിച്ചും വനിതാ വിജയകുമാര്‍ ട്വീറ്റില്‍ ഓര്‍മിക്കുന്നു. ‘മലരേ മൗനമാ… എന്ന ഗാനം പാടിത്തരാന്‍ വിജയ്-യോട് എത്രയോ വട്ടം ആവശ്യപ്പെട്ടത് ഞാനിന്നും ഓര്‍മിക്കുന്നു. എപ്പോഴും ഇത് പറഞ്ഞ് ശല്യപ്പെടുത്തുമ്പോള്‍ അദ്ദേഹം എന്നെ കടുപ്പിച്ച് നോക്കും. എങ്കിലും ഒടുവില്‍ മനോഹരമായി ആ ഗാനം പാടിത്തരികയും ചെയ്യും’ വനിതാ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം എസ് പി ബിയുടെ ഭൗതിക ദേഹം അവസാനമായി കണാനും നടന്‍ വിജയ് എത്തിയിരുന്നു.

അതേസമയം 1995-ല്‍ തിയേറ്ററുകളിലെത്തിയ കര്‍ണ എന്ന ചിത്രത്തിലേതാണ് മലരേ മൗനമാ… ഗാനം. അര്‍ജുനും രഞ്ജിതയുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എസ് പി ബാലസുബ്രഹ്‌മണ്യവും എസ് ജാനകിയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Vanitha Vijayakumar about her favorite song malare mounama Actor Vijay SP Balasubrahmanyam