സെപ്തംബറിൽ ക്രിസ്മസ് ആഘോഷിച്ച് ഒരു കുടുംബം; കാരണം ഇതാണ്
ക്രിസ്മസ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടുതന്നെ ക്രിസ്മസിനെ ഏറെ ആവേശത്തോടെയാണ് എല്ലാവരും സ്വീകരിക്കുന്നതും. എന്നാൽ സെപതംബറിൽ തന്നെ ക്രിസ്മസ് ആഘോഷിച്ച ഒരമ്മയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ കാരലിനും അവരുടെ കുടുംബവും നാടുമെല്ലാം അതീവ ജാഗ്രതയിലും കനത്ത സുരക്ഷയിലുമാണ്.
മാസങ്ങളായി ബ്രിട്ടനിലെ കാരലിനും കുടുംബവും ക്വാറന്റീനിലാണ്. സമീപ പ്രദേശങ്ങളിൽ എല്ലാം കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കാരലിനും മൂന്ന് മക്കളും അടങ്ങുന്ന ഈ കുടുംബം അതീവ ശ്രദ്ധയോടെയാണ് കഴിയുന്നത്. ഇളയ മകൾക്ക് ആസ്തമയുടെ പ്രശ്നങ്ങൾ ഉള്ളതിനാൽ പരമാവധി സാമൂഹിക അകലവും ഇവർ ചെലുത്തുന്നുണ്ട്. എന്നാൽ മാസങ്ങളായുള്ള ഒറ്റപ്പെടലും മറ്റും ഈ കുടുംബത്തെയും ദോഷമായി ബാധിച്ചപ്പോഴാണ് പുതിയ ഐഡിയയുമായി ഈ ‘അമ്മ എത്തുന്നത്.
Read also:ദീപാവലി ദിനത്തിൽ ‘ലക്ഷ്മി ബോംബു’മായി അക്ഷയ് കുമാർ എത്തുന്നു
ഒരുപാട് ഒറ്റപ്പെടലും ദുഖവും അനുഭവിച്ച ഈ വർഷം അവസാനിക്കാൻ തുടങ്ങുമ്പോൾ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന ചിന്തയിൽ നിന്നുമാണ് ക്രിസ്മസ് ആഘോഷിക്കുക എന്ന ആശയത്തിലേക്ക് ഈ അമ്മ എത്തിയത്. ഇതിനായി ഇവർ ചിലവാക്കിയത് 1000 പൗണ്ടാണ്. മൂവായിരത്തിലധികം ക്രിസ്മസ് വിളക്കുകളും ക്രിസ്മസ് ട്രീയും സാന്തയും ഒക്കെ വാങ്ങി വീടും പരിസരവുമെല്ലാം ഇവർ ക്രിസ്മസിനായി അലങ്കരിച്ചു. ഇതോടെ കുടുംബത്തിനും അയൽക്കാർക്കുമെല്ലാം ഇത് സന്തോഷം നിറഞ്ഞ ഒരു കാഴ്ചയായി.
Story Highlights: woman celebrates christmas on september