ഞങ്ങൾ മൂന്നുപേരും ചേർന്നപ്പോൾ അവൻ പൂർണ്ണമായി; മകന്റെ വിശേഷങ്ങളുമായി റോക്കി ഭായ്, വീഡിയോ

September 2, 2020

കെ ജി എഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ തരംഗമായ നടനാണ് യഷ്. റോക്കി ഭായ് എന്ന കഥാപാത്രത്തിലൂടെയാണ് യഷ് ആരാധക ലക്ഷങ്ങളെ സമ്പാദിച്ചത്. മലയാളത്തിലും റോക്കി ഭായിക്ക് ആരാധകർ ഏറെയാണ്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

താരങ്ങളെപോലെത്തന്നെ അവരുടെ കുട്ടികളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധേയനായ യഷിന്റെ കുഞ്ഞുവാവയെ റോക്കി ജൂനിയർ എന്നാണ് ആരാധകർ വിളിക്കുന്നത് പോലും. എന്നാൽ ഇപ്പോഴിതാ മകന്റെ യഥാർത്ഥ പേര് പങ്കുവെച്ചിരിക്കുകയാണ് താരം. യഥർവ് യഷ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. യഷിന്റേയും രാധികയുടേയും മൂത്തമകൾ ആയ്റയുടേയും പേരിൽ നിന്നാണ് പൂർണ്ണം എന്ന് അർഥം വരുന്ന ഈ പേര് കണ്ടെത്തിയത് എന്നും താരം വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.

Read also: അത്തപ്പൂക്കളവും ഓണസദ്യയുമായി കുടുംബത്തോടൊപ്പം; മിയയുടെ ഓണവിശേഷങ്ങള്‍

കഴിഞ്ഞ ഒക്ടോബറിലാണ് കെജിഎഫ് താരം യഷിനും ഭാര്യ രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മൂത്തമകൾ ആയ്റയ്‌ക്ക് കൂട്ടായി മകൻ ജനിച്ച വിവരം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. മകൾ ആയ്റയ്‌ക്കും സമൂഹ മാധ്യമങ്ങളിൽ നിരവധിയാണ് ആരാധകർ. 2018 ഡിസംബറിലാണ് യഷിനും രാധികയ്ക്കും മകൾ ജനിച്ചത്.

Story Highlights: Yash shares son naming ceremony video