‘മലർകൾ കേട്ടേയ്ന്‍ മനമെയ് തന്തനൈ’- തമിഴ് ചേലിൽ ചുവടുകളുമായി അഹാന

മലയാളികളുടെ പ്രിയതാരമാണ് അഹാന കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം ഇപ്പോഴിതാ, തമിഴ് ചേലിൽ നൃത്തഭാവങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് പങ്കുവയ്ക്കുന്നത്. കറുപ്പിൽ വെള്ളിക്കരയുള്ള സാരിയിൽ അതിസുന്ദരിയാണ് അഹാന. മലര്‍കള്‍ കേട്ടേയ്ന്‍ മനമെയ് തന്തനൈ എന്ന തമിഴ് വരികൾക്കൊപ്പമാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായൊരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമാണ് അഹാന. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നൃത്തവും വീട്ടുവിശേഷവുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. അഹാനയും സഹോദരിമാരും ഒരുക്കുന്ന വീഡിയോകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചുരുക്കം ചിത്രങ്ങളിലെ വേഷമിട്ടിട്ടുള്ളുവെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അഹാന അവതരിപ്പിച്ചത്. ടൊവിനോ തോമസ് നായകനായെത്തിയ ‘ലൂക്ക’യിലും മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ‘പതിനെട്ടാംപടി’യിലും അഹാന ശ്രദ്ധേയ വേഷങ്ങളാണ് അവതരിപ്പിച്ചത്.
Story highlights- ahaana krishna dancing video