‘നാൻസി റാണി’യായ് അഹാന കൃഷ്ണകുമാർ; പിറന്നാൾ ദിനത്തിലെ സർപ്രൈസ്

മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണകുമാറിന്റെ ഇരുപത്തിയഞ്ചാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
‘നാൻസി റാണി’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. നായികാ പ്രാധാന്യമുള്ള ചിത്രമാണ് ‘നാൻസി റാണി’. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ലാല്‍, അജു വര്‍ഗീസ്, ശ്രീനിവാസൻ, വിശാഖ് നായര്‍, നന്ദു പൊതുവാള്, ലെന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കുടുംബവിശേഷങ്ങളും സിനിമ വിശേഷങ്ങളും അടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള താരമാണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഹാന.
Read also: ഇതാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ തിളങ്ങിയ ‘വാസന്തി’
കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാർ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. താരത്തിന്റെ ആറാമത്തെ ചിത്രമാണ് നാൻസി റാണി.
Story Highligts: ahana krishnakumar nancy rani