ഇതാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ തിളങ്ങിയ ‘വാസന്തി’

October 13, 2020

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് അവാർഡുകൾ വാങ്ങിക്കൂട്ടിയ ചിത്രമാണ് ഷിനോസ് റഹ്‍മാൻ, സജാസ് റഹ്‍മാൻ എന്നീ സഹോദരങ്ങൾ സംവിധാനം നിർവഹിച്ച വാസന്തി. അധികമാരും കേൾക്കാത്ത ചിത്രം അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചവർ നിരവധിയാണ്.

സിജു വിൽസണും സ്വാസ്വികയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് വാസന്തി. ശബരീഷ് വർമ്മയും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിജു വിൽസനാണ് ചിത്രം നിർമിച്ചത്. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ സഹനവും ജീവിതവുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. നാടകം കാണാൻ പ്രേക്ഷകർക്ക് മുന്നിൽ സ്വന്തം ജീവിതം പറയുന്ന വാസന്തിയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രം. സ്വാസികയാണ് ചിത്രത്തിൽ വാസന്തിയെ അവതരിപ്പിച്ചത്.

Read also: കഴിഞ്ഞ ഏഴ് മാസത്തിനിടെ മാച്ചു പിച്ചു തുറന്ന് കൊടുത്തത് ഒരേയൊരു സഞ്ചാരിയ്ക്ക് വേണ്ടി മാത്രം; കാരണമിതാണ്

മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച സ്വഭാവ നടി എന്നിവയാണ് വാസന്തിയെ തേടിയെത്തിയ അവാർഡുകൾ. ഇന്ദിര പാര്‍ഥസാരഥിയുടെ ഒരു തമിഴ് നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് വാസന്തി എന്ന സിനിമ. 2015 ൽ കളിപ്പാട്ടക്കാരൻ എന്ന ചിത്രവും റഹ്മാൻ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ഷിനോസ് റഹ്‍മാൻ, സജാസ് റഹ്‍മാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരുന്നു.

Story Highlights: Award Winning Film vasanthi