ടൈപ്പ്റൈറ്ററിൽ ചിത്രവും വരയ്ക്കാം; ഛായാചിത്രങ്ങളിലൂടെ അമ്പരപ്പിച്ച് ഒരു കലാകാരൻ- വീഡിയോ
കമ്പ്യൂട്ടറിന്റെ വരവോടെ മറവിയിലേക്ക് നീങ്ങിയ ഒന്നാണ് ടൈപ്പ്റൈറ്റർ. ഒരു കാലഘട്ടത്തിന്റെ സ്മരണയ്ക്കായി അമൂല്യ നിധിയെന്നവണ്ണം പലരും കാത്തുസൂക്ഷിച്ചുവെച്ചിട്ടുണ്ട് പഴയകാല ടൈപ്പ്റൈറ്ററുകൾ. പണ്ട്, ടൈപ്പും ഷോർട്ട് ഹാൻഡും പഠിക്കുന്നത് വലിയ കാര്യമായിരുന്നു. എന്നാൽ ബംഗളൂരുവിലെ ഒരു അനുഗ്രഹീത കലാകാരന് ടൈപ്പ്റൈറ്റർ ഓർമകളിൽ മാത്രമുള്ള ഒന്നല്ല. തന്റെ കഴിവ് അദ്ദേഹം പ്രകടിപ്പിക്കുന്നത് ടൈപ്പ്റൈറ്ററിലാണ്.
എന്നാൽ കൗതുകകരമായ കാര്യം, അദ്ദേഹം ടൈപ്പ് ചെയ്യാനായല്ല ടൈപ്പ്റൈറ്റർ ഉപയോഗിക്കുന്നത്. ടൈപ്പ് റൈറ്ററുകൊണ്ട് മനോഹരമായ ചിത്രങ്ങൾ വരക്കുകയാണ് എ സി ഗുരുമൂർത്തി എന്ന പ്രതിഭ. ഡോ.അജയത എന്ന ട്വിറ്റർ ഉപഭോക്താവാണ് ഗുരുമൂർത്തിയുടെ വ്യത്യസ്തമായ കഴിവ് ലോകത്തിനു മുന്നിലേക്ക് എത്തിച്ചത്. വെറും 28 സെക്കന്റ് മാത്രമുള്ള വീഡിയോയിൽ ബ്രൂസ് ലീയുടെ ചിത്രമാണ് ഗുരുമൂർത്തി ടൈപ്പ്റൈറ്റർ ഉപയോഗിച്ച് വരച്ചിരിക്കുന്നത്.
Read More: ഒരു ദിവസത്തേക്ക് ഫിൻലൻഡ് പ്രധാനമന്ത്രിയായ പതിനാറുകാരി
ടൈപ്പിലൂടെ ഗുരുമൂർത്തി വരച്ച രാജീവ് ഗാന്ധിയുടെയും, നരേന്ദ്ര മോദിയുടെയും ചിത്രങ്ങളും വീഡിയോയിൽ കാണാം. കഴിഞ്ഞ 50 വർഷമായി ഗുരുമൂർത്തി ഇങ്ങനെ ചിത്രങ്ങൾ വരയ്ക്കാറുണ്ട്. ടൈപ്പ് റൈറ്ററിന്റെ സഹായത്തോടെ ഭാരതാംബയുടെ ചിത്രവും ഗുരുമൂർത്തി വരച്ചിരുന്നു. വളരെ വ്യത്യസ്തമായ ഈ കഴിവിലൂടെ ഗിന്നസിന്റെ നെറുകയിലെത്താമെന്ന പ്രതീക്ഷയിലാണ് എ സി ഗുരുമൂർത്തി.
Story highlights-an artist from Bangalore creates stunning portraits using his typewriter