നാലു ഭാഷകളിൽ റീമേക്കിന് ഒരുങ്ങി ‘പ്രതിപൂവൻ കോഴി’; ഏറ്റെടുത്ത് ബോണി കപൂർ
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. റോഷന് ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഉണ്ണി ആര് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മഞ്ജു വാര്യര്‍ക്ക് പുറമെ അനുശ്രീ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന് റോഷന് ആന്‍ഡ്രൂസ് ചിത്രത്തില്‍ വില്ലനായി എത്തുന്നുണ്ട്. ഇപ്പോഴിതാ അന്യഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ് ഈ ചിത്രം.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്കാണ് ചിത്രം റീമേക്കിന് ഒരുങ്ങുന്നത്. ബോളിവുഡ് നിർമാണക്കമ്പനി ആയ ബോണി കപൂർ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. മഞ്ജു വാര്യരുടെ ‘ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിച്ചത്.
1995 ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ താരം ശ്രദ്ധേയമായി. പിന്നീട് വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വെള്ളിത്തിരയിലെ സജീവ സാന്നിധ്യമാണ്. ലളിതം സുന്ദരം, കയറ്റം, വെള്ളരിക്ക പട്ടണം, ദി പ്രീസ്റ്റ്, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.
Story Highlights:boney kapoor to remake prathi poovankozhi movie