ഡൽഹിക്ക് മുന്നിൽ കൂറ്റൻ സ്കോർ ഉയർത്തി കൊൽക്കത്ത; 195 റൺസ് വിജയലക്ഷ്യം

ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ മികച്ച സ്‌കോറുമായി കൊൽക്കത്ത. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് കൊൽക്കത്ത നേടിയത്. 3 വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എന്ന നിലയിൽ തകർച്ചയോടെ തുടങ്ങിയ കൊൽക്കത്തയെ നിതീഷ് റാണ – നരൈൻ കൂട്ടുകെട്ട് തുണയ്ക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൊൽക്കത്തക്ക് വേണ്ടി 115 റൺസാണ് ചേർത്തത്.

സുനിൽ നരൈൻ 32 പന്തിൽ 64 റൺസ് എടുത്തപ്പോൾ നിതീഷ് റാണ 53 പന്തിൽ 81 റൺസ് എടുത്തു പുറത്തായി. ശുഭ്മൻ ഗിൽ(9), രാഹുൽ തൃപതി (13), ദിനേശ് കാർത്തിക്(3) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തക്ക് നഷ്ടമായത്. ഡൽഹിയ്ക്ക് വേണ്ടി എൻറിച്ച് നോർജെയും കാഗിസോ റബാഡയും 2 വിക്കറ്റ് വീതം വീഴ്ത്തി.

. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിച്ചിൽ പുല്ലിന്റെ അംശമുള്ളതുകൊണ്ടും നനവുള്ളതുകൊണ്ടുമാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്നാണ് ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കിയത്.

അബുദാബിയിലാണ് മത്സരം നടക്കുന്നത്. നിലവിൽ പത്തു കളികളിൽ നിന്നും ഏഴു വിജയവുമായി രണ്ടാം സ്ഥാനത്താണ് ഡൽഹി. ഈ മത്സരം നേടിയാൽ ഡൽഹിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും. അതേസമയം, പത്തുകളികളിൽ നിന്നും അഞ്ചു വിജയവും അഞ്ചു പരാജയവുമായി നാലാം സ്ഥാനത്താണ് കൊൽക്കത്ത.

Story highlights- Delhi capitals needs 196 runs to win