ടോസ് നഷ്ടപെട്ട ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ; മറുപടി ബാറ്റിങ്ങിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തി പഞ്ചാബ്

May 16, 2022

ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിന് മിച്ചല്‍ മാര്‍ഷിന്റെയും സര്‍ഫറാസ് ഖാന്റെയും ബാറ്റിംഗ് മികവിൽ ഭേദപ്പെട്ട സ്‌കോർ. 20 ഓവർ പൂർത്തിയായപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് ഡൽഹി അടിച്ചു കൂട്ടിയത്. 48 പന്തിൽ 63 റൺസെടുത്ത മിച്ചല്‍ മാര്‍ഷിന്റെയും 16 പന്തിൽ 32 റൺസെടുത്ത സര്‍ഫറാസ് ഖാന്റെയും തകർപ്പനടികളാണ് ഡൽഹിയെ മാന്യമായ സ്കോറിലെത്തിച്ചത്

നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പഞ്ചാബിന്റെ ലിയാം ലിവിങ്‌സ്റ്റണാണ് ഡര്‍ഹിയെ തകര്‍ത്തത്. ഡൽഹി നായകൻ ഋഷഭ് പന്ത്, സൂപ്പർ ബാറ്ററും ഡൽഹി നിരയിലെ ടോപ് സ്‌കോററുമായ ഡേവിഡ് വാർണർ, റോവ്മാന്‍ പവല്‍ എന്നിവരെയാണ് ലിവിങ്സ്റ്റൺ പവലിയനിലേക്ക് മടക്കിയത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വാർണർ ദീപക് ചാഹറിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു.

എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപെടുത്തികൊണ്ടിരിക്കുകയാണ്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് കിങ്‌സ് 9 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 66 റൺസാണ് എടുത്തിരിക്കുന്നത് .

Read More: ഒരു ‘മിന്നൽ’ ചിത്രം; വൈറലായി രാജസ്ഥാൻ-ഡൽഹി മത്സരത്തിനിടയിൽ ബേസിൽ ജോസഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം

അതേ സമയം ഡൽഹി ക്യാപിറ്റൽസിനും പഞ്ചാബ് കിങ്‌സിനും നിർണായകമാണ് ഇന്നത്തെ മത്സരം. ഈ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി പ്ലേ ഓഫ് സാധ്യത നിലനിർത്താനാവും ഇരു ടീമുകളും ഇന്ന് ശ്രമിക്കുന്നത്. 12 പോയിന്റുകളാണ് ഇരു ടീമുകൾക്കുമുള്ളത്. ഇരുവരും 6 മത്സരങ്ങളിൽ ജയിക്കുകയും അത്ര തന്നെ മത്സരങ്ങളിൽ തോൽവി നേരിടുകയും ചെയ്‌തിരുന്നു

സീസണിന്റെ തുടക്കത്തിൽ ഡൽഹിയും പഞ്ചാബും ഏറ്റുമുട്ടിയപ്പോൾ ഡൽഹി 9 വിക്കറ്റിന്റെ വമ്പൻ വിജയം നേടിയിരുന്നു. പഞ്ചാബിൻറെ 115 റൺസ് ഡൽഹി 57 പന്ത് ശേഷിക്കേയാണ് മറികടന്നത്. ഈ തോൽവിക്ക് പകരം വീട്ടാൻ കൂടിയാണ് പഞ്ചാബ് ഇന്നിറങ്ങിയിരിക്കുന്നത്.

Story Highlights: Delhi gets a decent score against punjab