പ്രണയപൂർവ്വം ചിയാൻ വിക്രം- ‘ധ്രുവ നച്ചത്തിര’ത്തിലെ മനോഹര ഗാനമെത്തി

വിക്രമിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ധ്രുവ നച്ചത്തിര’ലെ ഗാനമെത്തി. ഒരു മനം എന്ന് തുടങ്ങുന്ന പ്രണയഗാനത്തിൽ വിക്രമിനൊപ്പം റിതു വർമ്മ, ഐശ്വര്യ രാജേഷ് എന്നിവരാണ് എത്തുന്നത്. ഹാരിസ് ജയരാജാണ് സംഗീതം പകർന്നിരിക്കുന്നത്.
ടീമിന് നന്ദി പറഞ്ഞുകൊണ്ടാണ് ഗൗതം മേനോൻ ട്വിറ്ററിൽ ഗാനം പങ്കുവെച്ചത്. ‘ഹാരിസിനും താമരക്കും അതിശയകരമായ ഒരു ഗാനമൊരുക്കിയതിന് നന്ദി. ഗാനം ഇതുപോലെ ഒരുക്കാൻ സഹായിച്ചതിന് എല്ലാ സാങ്കേതിക വിദഗ്ധർക്കും ടീമിനും നന്ദിയറിയിക്കുന്നു’.
താമര വരികളെഴുതിയ ആലപിച്ചിരിക്കുന്നത് കാർത്തിക്, സാഷാ തിരുപ്പതിയും ചേർന്നാണ്. ഏഴ് രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം റിലീസിന് കാലതാമസം നേരിടുകയായിരുന്നു. വിക്രം നായകനായി റിലീസിനെത്തുന്ന അടുത്ത ചിത്രം ധ്രുവ നച്ചത്തിരമാണ്.
ചിത്രത്തിൽ വിക്രം രഹസ്യ ഏജന്റായ ജോണിന്റെ വേഷത്തിലാണ് എത്തുന്നത്. ഒരു സ്പൈ ത്രില്ലറാണ് ‘ധ്രുവ നച്ചത്തിരം’. വിക്രം, റിതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വാമി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വലിയ താരനിരയാണ് ഈ ചിത്രത്തിലുള്ളത്.
Story highlights- dhruva nachathiram song