കൊറോണ വൈറസ് ബാധ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ലക്ഷണങ്ങൾ

October 8, 2020

ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് ആഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. ലക്ഷക്കണക്കിന് രോഗികളാണ് ദിനംപ്രതി കൊവിഡ് ബാധിച്ച് മരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ചികിത്സയിലും തുടരുന്നു.2019 ഡിസംബറിൽ ആരംഭിച്ച ഈ മഹാമാരി പത്തുമാസം പിന്നിടുമ്പോൾ ലക്ഷണങ്ങളും കൂടുതൽ വിപുലമാകുകയാണ്. തുടക്കത്തിൽ തന്നെ കൊവിഡ്‌ തിരിച്ചറിയാൻ സാധിക്കുന്ന ചില ലക്ഷണങ്ങൾ പരിചയപ്പെടാം.

തുടക്കത്തിൽ രോഗികളിൽ പനി, വരണ്ട ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളാണ് തിരിച്ചറിഞ്ഞിരുന്നത്. എന്നാൽ രോഗം രോഗം കൂടുതൽ വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ രുചി, ഗന്ധം, തലവേദന, ഓക്കാനം, വയറിളക്കം എന്നിവ ഉൾപ്പെടെ ലക്ഷണങ്ങളുടെ പട്ടിക വിപുലമായി.

പൊതുവെ കൊവിഡ് ബാധിതരിൽ കണ്ടുവരുന്ന പുതിയൊരു ലക്ഷണത്തെ കൂടി ആരോഗ്യവിദഗ്തർ കണ്ടെത്തിയിരിക്കുകയാണ്. ലണ്ടനിലെ കിംഗ്സ് കോളജിലെ ഗവേഷകർ 336,000 ബ്രിട്ടീഷുകാരിൽ നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവായ അല്ലെങ്കിൽ രോഗത്തിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള 9 ശതമാനം പേർക്കും ചർമ്മത്തിൽ ചുണങ്ങുണ്ടായതായി കണ്ടെത്തി.

Read More: പ്രഭാസും ദീപികയും ഒന്നിക്കുന്ന നാഗ് അശ്വിൻ ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും

രോഗം സ്ഥിതീകരിച്ച ശേഷമോ ലക്ഷണങ്ങൾ കണ്ടെത്തിയതിന് ശേഷമോ ഇങ്ങനെ ചർമ്മത്തിൽ ചുണങ്ങുകൾ കാണാനാണ് സാധ്യത. അതേസമയം, മറ്റുചിലരിൽ ഈ പഠനത്തിൽ കണ്ടത് കാൽവിരലുകളിലോ കൈ വിരലുകളിലോ ചുവപ്പും വേദനയും അനുഭവപ്പെടുക, തിണർപ്പ് അനുഭവപ്പെടുക എന്നിവയാണ്. ഇത്തരം ചുണങ്ങുകളോ ചുവന്ന പാടുകളോ രോഗത്തിന്റെ ലക്ഷണമാകാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. അതുകൊണ്ട് ഇവയും ശ്രദ്ധിക്കേണ്ടതുണ്ട്.

Story highlights- early symptoms of corona virus infection