തടഞ്ഞുനിര്‍ത്തി, ട്രക്കില്‍ നിന്നും കരിമ്പ് കഴിക്കുന്ന ‘ആനക്കള്ളന്മാര്‍’: വൈറല്‍ വീഡിയോ

October 6, 2020
Elephant eating sugarcane from truck viral video

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ മിക്കപ്പോഴും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങള്‍ക്കിടയിലെ ചില രസക്കാഴ്ചകളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

പ്രത്യേകിച്ച് ആനകളുടെ ചില രസകരമായ വീഡിയോകള്‍. ആനപ്രമേികള്‍ ധാരളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. അത്തരമൊരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും. കരിമ്പ് നിറച്ച ഒരു ട്രക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം അതില്‍ നിന്നും കരിമ്പ് എടുത്ത് കഴിക്കുന്ന ആനക്കൂട്ടത്തിന്റേതാണ് ഈ വീഡിയോ.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂര്‍വ്വമായ ഈ കാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത്തരത്തില്‍ കാട്ടുപാതകളില്‍ മിക്കപ്പോഴും ആന ഇറങ്ങാറുണ്ട്. ആനകളെ കാണുമ്പോള്‍ ചില വാഹനങ്ങള്‍ നിര്‍ത്തിയിടാറാണ് പതിവ്. ആനകള്‍ വാഹനങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ എടുക്കാറുമുണ്ട്. ഇത്തരത്തിലുള്ള ചില കാഴ്ചകള്‍ മുമ്പും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Story highlights: Elephant eating sugarcane from truck viral video