കണ്ണുകെട്ടി റോളർ സ്കേറ്റിലൊരു ഗംഭീര പ്രകടനം; 51 സെക്കൻഡിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പെൺകൊടി

October 31, 2020

കണ്ണുകെട്ടി റോളർ സ്കേറ്റിൽ പ്രകടനം നടത്തി ഗിന്നസ് ബുക്കിൽ ഇടംനേടിയിരിക്കുകയാണ് പെൺകുട്ടി. ഒജാൽ സുനിൽ നളവാഡി എന്ന പെൺകുട്ടിയാണ് കണ്ണുകെട്ടിയുള്ള പ്രകടനത്തിലൂടെ റെക്കോർഡ് സ്വന്തമാക്കിയത്. 400 മീറ്ററാണ് ഈ പെൺകുട്ടി കണ്ണുകെട്ടി സ്‌കേറ്റ് ചെയ്തത്.

ഒജാൽ സ്‌കേറ്റ് ചെയ്യുന്ന വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. 51.25 സെക്കൻഡുകൾക്കുള്ളിലാണ് കണ്ണുമൂടികെട്ടിയ ഒജാൽ, റോളര്‍ സ്‌കേറ്റില്‍ ഓടിയെത്തി റെക്കോർഡിൽ മുത്തമിട്ടത്.

2019ലെ ചിൽഡ്രൻസ് ഡേയിലാണ് ഒജാൽ ഈ അഭ്യാസം ആദ്യമായി ചെയ്തത്. ഷിർ പാർക്ക് ഏരിയയിലെ ടെൻഡർസൂർ റോഡിലാണ് 51 സെക്കൻഡിനുള്ളിൽ ഓജൽ നളവാഡി ഈ നേട്ടം വിജയകരമായി പൂർത്തിയാക്കിയത്.

Read More: താമസിക്കാൻ ഇവിടേക്ക് വരൂ; ലക്ഷങ്ങൾ തരാം, ഒപ്പം വൻ ഓഫറും

സുനിൽ നളവാഡിയുടെയും ദീപ എസ്. നളവാഡിയുടെയും മകളാണ് ഓജൽ നളവാഡി. കോച്ച് അക്ഷയ് സൂര്യവംശിയിൽ നിന്ന് പരിശീലനം നേടിയാണ് ഒജാൽ പ്രകടനം നടത്തിയത്. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയുൾപ്പെടെ 13 റെക്കോർഡുകൾ ഒജാൽ ഇതിനോടകം സ്വന്തമാക്കിയിരുന്നു.

Story highlights-Fastest 400 m on roller skates blindfolded