‘പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ ഞങ്ങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു’- ഹൃദ്യമായൊരു പിറന്നാൾ കുറിപ്പ്

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് സലീം കാടത്തൂർ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. മകൾക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ലോകം ഏറ്റെടുക്കുകയായിരുന്നു. ശാരീരിക വൈകല്യമുള്ള മകളെ എല്ലാവരും തള്ളിപ്പറഞ്ഞപ്പോളും, അവളുടെ കുറവുകളിൽ പരിതപിച്ചപ്പോളും കുഞ്ഞിന്റെ മികവുകളെ ഹൃദയത്തോട് ചേർത്ത് നിർത്തി കുടുംബം. ഹൃദ്യമായ കുറിപ്പിനൊപ്പം പങ്കുവെച്ച കുഞ്ഞിന്റെ പിറന്നാൾ ആഘോഷവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

ഗായകനായ സലീം കാടത്തൂരിന്റെ ഒൻപതു വയസുകാരിയായ മകൾ ഹന്നയാണ് ജന്മദിനം ആഘോഷിക്കുന്നത്. ശാരീരിക വൈകല്യങ്ങൾ കാരണം ഒൻപതുവയസിന്റെ വളർച്ച ഹന്നയ്ക്ക് ഇല്ല. ‘സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങ്ങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ ഞങ്ങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവും..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ’.- ഹന്നമോൾക്ക് അച്ഛന്റെ ആശംസ ഇങ്ങനെയായിരുന്നു.

Read More: ‘ഉണർന്നിരുപ്പോഴും സ്വപ്നങ്ങൾ കണ്ട സുഹൃത്തിന്..’- ജോജുവിന്‌ പിറന്നാൾ ആശംസിച്ച് രമേഷ് പിഷാരടി

സലീം കാടത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ ഹന്നയ്ക്ക് ആശംസകളുമായി എത്തി. ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് സലീം കാടത്തൂർ. ഹന്നയ്ക്ക് പിറന്നാൾ ആശംസിച്ചവർക്കായി ആഘോഷ ചിത്രങ്ങളും സലീം പങ്കുവെച്ചിട്ടിരുന്നു.

Story highlights- father- daughter facebook post