വഴുതിപ്പോയിട്ടും കൈവിടാതെ…; വൈറലായി ധോണിയുടെ പറക്കും ക്യാച്ച്-വീഡിയോ

October 8, 2020
IPL 2020 MS Dhoni dives to take spectacular catch

കായികലോകത്ത് ജയപരാജയങ്ങളേക്കാള്‍ അധികമായി മത്സരത്തിനിടയിലെ ചില മുഹൂര്‍ത്തങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു മുഹൂര്‍ത്തമാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെ നടന്ന ഒരു തകര്‍പ്പന്‍ ക്യാച്ചിന്റേതാണ് വീഡിയോ.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിയുടേതാണ് ഈ ക്യാച്ച്. മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടുവെങ്കിലും ധോണിയുടെ പറക്കും ക്യാച്ച് സൈബര്‍ ഇടങ്ങളില്‍ വൈറലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു ഈ കിടിലന്‍ ക്യാച്ച് പിറന്നത്. കൈക്ക് തൊട്ടരികിലെത്തിയ പന്ത് വഴുതി പോയെങ്കിലും പിന്നാലെ വായുവില്ഡ ഉയര്‍ന്ന് പൊങ്ങി പന്തി കൈക്കുമ്പിളിലാക്കി ധോണി.

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടത്. ടോസ് നേടയ കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം 167 റണ്‍സ് അടിച്ചെടുത്തു. രാഹുല്‍ ത്രിപാഠിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് കൂടുതല്‍ കരുത്തായത്.

168 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് അടി പതറി. തുടക്കത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും ഷെയ്ന്‍ വാട്സണ്‍ പുറത്തായതോടെ ടീമിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. 40 പന്തില്‍ നിന്നുമായി 50 റണ്‍സാണ് ഷെയ്ന്‍ വാട്സണ്‍ അടിച്ചെടുത്തത്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ ചെന്നൈയ്ക്ക് സാധിച്ചുള്ളൂ.

https://twitter.com/urmilpatel21/status/1313870916301058048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1313870916301058048%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.hindustantimes.com%2Fcricket%2Fipl-2020-ms-dhoni-fists-with-bare-hands-then-dives-to-take-spectacular-catch-and-break-ipl-record%2Fstory-60s8G6pp2fAxVVeT1De1qJ.html

Story highlights: IPL 2020 MS Dhoni dives to take spectacular catch