അമർ അക്ബർ അന്തോണിയുടെ അഞ്ചാം വർഷത്തിൽ പുതിയ ചിത്രവുമായി നാദിർഷ

മികച്ച പ്രേക്ഷക സ്വീകാര്യത ചിത്രമാണ് നാദിർഷ ഒരുക്കിയ അമർ അക്ബർ അന്തോണി. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ പുതിയ ചിത്രവുമായി എത്തുകയാണ് അമർ അക്ബർ അന്തോണിയുടെ അണിയറപ്രവർത്തകർ. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ, സലിം കുമാർ, നമിത പ്രമോദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

സുനീഷ് വാരനാട് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുജിത് വാസുദേവാണ്. സിനിമയുടെ ചിത്രീകരണം നവംബർ പത്തിന് ആരംഭിക്കുമെന്നാണ് സൂചന.

❤️❤️❤️

Jayasurya ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಅಕ್ಟೋಬರ್ 16, 2020

Read also:നല്ലതെന്തു വാങ്ങിയാലും നാളേക്കെന്ന് പറഞ്ഞ് മാറ്റിവച്ചു; ഒടുവിൽ എല്ലാ നാളെകൾക്കും മുകളിലൂടെ ഒരു സീബ്ര ലൈനും മുറിച്ചു കടന്നു മാഷങ്ങ് പോയി, ഹൃദയംതൊട്ട് ഒരു കുറിപ്പ്

2015 ഒക്ടോബർ 16 ന് തിയേറ്ററിൽ എത്തിയ ചിത്രമാണ് അമർ അക്ബർ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നമിത പ്രമോദ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതരായ ബിബിൻ ജോർജ്ജിന്റേയും വിഷ്ണു ഉണ്ണികൃഷ്ണന്റെയുമാണ് ചിത്രത്തിന്റെ തിരക്കഥ. നാദിർഷ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ബിജിബാൽ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയത്.

Story Highlights: Jayasurya Nadirsha Team Up again