ആകാംക്ഷയുടെയും ഭയത്തിന്റെയും കൊടുമുടി കയറ്റി ആനന്ദ് വി കാര്യാട്ട് നായകനായ ‘കന്യാകുഴി’- ഹ്രസ്വചിത്രം കാണാം

October 25, 2020

പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ പ്രേംലാൽ പട്ടാഴി ആദ്യമായി സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രം ‘കന്യാകുഴി’ ശ്രദ്ധ നേടുന്നു. കോട്ടയം, കുട്ടൻപിള്ളയുടെ ശിവരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആനന്ദ് വി കാര്യാട്ടാണ് ‘കന്യാകുഴി’യിൽ പ്രധാന കഥാപാത്രമായി എത്തുന്നത്.

പതിനൊന്നര മിനിറ്റ് ദൈർഘ്യമുള്ള ‘കന്യാകുഴി’ ഹൊറർ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ഹ്രസ്വചിത്രത്തിന്റെ ദൃശ്യമികവാണ് ഏറ്റവും ശ്രദ്ധേയം. കന്യാകുഴി എന്ന ദുരൂഹമായ സ്ഥലത്ത് മീൻപിടിക്കാനെത്തുന്ന ചെറുപ്പക്കാരൻ പിന്നീട് കടന്നുപോകുന്നത് അപ്രതീക്ഷിതമായ അനുഭവങ്ങളിലൂടെയാണ്. ഓരോ നിമിഷവും ആകാംക്ഷ ജനിപ്പിക്കുന്ന കന്യാകുഴി എന്ന ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കോട്ടയം എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ ആനന്ദ് വി കാര്യാട്ടിന്റെ അഭിനയമികവ് കന്യാകുഴിയുടെ ജനപ്രിയത വർധിപ്പിക്കുന്നു. സിനിമയിലൂടെയൂം പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനാണ് ആനന്ദ് വി കാര്യാട്ട്. അഭിനയത്തിന് പുറമെ സിനിമയുടെ മറ്റ് മേഖലകളിലും ആനന്ദ് പ്രവർത്തിച്ചിട്ടുണ്ട്.

Read More: സഹോദരിക്കൊപ്പമുള്ള കൗമാരകാല ചിത്രം പങ്കുവെച്ച് പ്രിയ നടൻ

MEDOO എന്റർടൈൻമെന്റിന്റെ ബാനറിൽ പാർവണ പ്രവീൺ ലാൽ ആണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് ചിത്രീകരിച്ച കന്യാകുഴി സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. ആനന്ദിനൊപ്പം ചിത്രത്തിൽ പുതുമുഖങ്ങളായ വിശാഖ്, വിജയ രാജൻ എന്നിവരുമുണ്ട്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്ന സാദിഖ് ആണ്.

Story highlights- kanyakuzhi short film