വിജയ തിളക്കത്തിൽ കൊൽക്കത്ത; പഞ്ചാബിന് രണ്ടു റൺസിന്റെ തോൽവി

October 10, 2020

കൊൽക്കത്തക്കെതിരെ പഞ്ചാബിന് രണ്ടു റൺസിന്റെ തോൽവി. കൊല്‍ക്കത്ത ഉയർത്തിയ 165 വിജയലക്ഷ്യത്തിലേക്ക് തുഴഞ്ഞ പഞ്ചാബിന് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ദിനേഷ് കാര്‍ത്തിക്കിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും അര്‍ദ്ധ സെഞ്ച്വറിയിലാണ് 164 റണ്‍സ് നേടിയത്. കാര്‍ത്തിക്കാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാർത്തിക് 29 ബോളിൽ 58 റണ്‍സ് നേടി.

58 ബോളില്‍ 74 റണ്‍സെടുത്ത കെ.എല്‍ രാഹുലാണപഞ്ചാബിന്റെ ടോപ് സ്‌കോറർ. മായങ്ക് അഗര്‍വാള്‍ 39 ബോളില്‍ 56 റണ്‍സെടുത്തു. നിക്കോളാസ് പൂരന്‍ 10 ബോളില്‍ 16 റണ്‍സും നേടി. കൊല്‍ക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും വീഴത്തി. ഗുഭ്മാന്‍ ഗില്‍ 47 ബോളില്‍ 57 റണ്‍സും മോര്‍ഗന്‍ 24, റസല്‍ 5, ത്രിപാഠി 4, നിതീഷ് റാണ 2, എന്നിങ്ങനെയുമാണ് കൊൽക്കത്തയുടെ പ്രകടനം.

Story highloghts-KKR won by 2 runs