വിവാഹ ശേഷം വീട്ടിലെത്തിയ മിയയ്ക്കായി സഹോദരി ഒരുക്കിയ സർപ്രൈസ്- വീഡിയോ

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മിയ ജോര്‍ജിന്റെ വിവാഹവിശേഷങ്ങളും സന്തോഷപൂര്‍വ്വം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൊവിഡ് പ്രോട്ടോകോളിനനുസരിച്ച് വളരെ ലളിതമായാണ് മിയ ജോർജിന്റെയും അശ്വിന്റെയും വിവാഹ ചടങ്ങുകൾ നടന്നത്. എന്നാൽ ബ്രൈഡൽ ഷവർ മുതൽ മധുരം വെയ്പ്പ് വരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അവിസ്മരണീയമാക്കാൻ മിയക്ക് സാധിച്ചു. മിയയുടെ വിവാഹ ആഘോഷ വീഡിയോകൾ സഹോദരി ജിനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകർക്കായി പങ്കുവെച്ചത്. ഇപ്പോഴിതാ, വിവാഹശേഷം വീട്ടിലേക്കെത്തിയ മിയക്ക് ഒരു സർപ്രൈസ് പാർട്ടി ഒരുക്കിയിരിക്കുകയാണ് ജിനി.
പാചകവും യാത്രകളും മേക്കപ്പും എല്ലാം ചേർത്ത് ആരംഭിച്ച യുട്യൂബ് ചാനലിന് 2020ആയപ്പോഴേക്കും ഒരു ലക്ഷം സബ്സ്ക്രൈബേർസിനെ ലഭിച്ച സന്തോഷമാണ് ജിനി ആഘോഷമാക്കുന്നത്. മിയയുടെ വിവാഹ ആഘോഷ ചടങ്ങുകളുടെ വീഡിയോകൾ ജിനി പങ്കുവെച്ചതോടെയാണ് കാഴ്ചക്കാർ വർധിച്ചത്. വിവാഹ ശേഷം വീട്ടിലേക്കെത്തിയ മിയയും അശ്വിനും ആഘോഷത്തിൽ പങ്കെടുക്കുന്ന വീഡിയോയും ചിത്രങ്ങളും ജിനി പങ്കുവയ്ക്കുന്നുണ്ട്.
കോട്ടയം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന് ഫിലിപ്പാണ് മിയയുടെ ഭര്‍ത്താവ്. കൊവിഡ് പശ്ചാത്തലമായതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയം മുതലുള്ള എല്ലാ ചടങ്ങുകളിലും പങ്കെടുത്തത്. ഡോക്ടര്‍ ലവ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, ബോബി, വിശുദ്ധന്, ബ്രദേഴ്സ് ഡേ, അല്‍ മല്ലു, പട്ടാഭിരാമന്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രമായെത്തിയിരുന്നു.
Story highlights- miya george’s sister sharing 100k celebration video