മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല- നൊമ്പരത്തോടെ നവ്യ നായർ

October 6, 2020

നടി മേഘ്‌ന രാജിന്റെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഭർത്താവും നടനുമായ ചിരഞ്ജീവി സാർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. കുടുംബാംഗങ്ങളെല്ലാം ആഘോഷമായി നടത്തിയ ചടങ്ങിൽ ചിരഞ്ജീവിയുടെ കൂറ്റൻ കട്ട് ഔട്ടും ഒരുക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ മേഘ്ന പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയതോടെ ഒട്ടേറെ സിനിമാപ്രവർത്തകർ മേഘ്‌നയ്ക്ക് ആശംസ അറിയിച്ചു.

ഇപ്പോഴിതാ, നടി നവ്യ നായർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. നേരിട്ടറിയില്ലെങ്കിലും മേഘ്നയെ ഓർത്ത് ഒരുപാട് കരഞ്ഞു എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം, മേഘ്‌നയെയും ചിരഞ്ജീവിയെയും വരയിലൂടെ ഒന്നിപ്പിച്ച ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷേ, മേഘ്ന നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല. ഈ പോസ്റ്റ് വായിച്ചതിനു ശേഷം ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ’- നവ്യ നായർ കുറിക്കുന്നു.

Read More: ചീരുവിന്റെ ചിത്രത്തിനരികെ നിറവയറിൽ മേഘ്‌ന; സീമന്ത ചടങ്ങ്, വീഡിയോ

ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരിക്കുന്നത്. ചിരഞ്ജീവി സാർജയുടെ അകാല വിയോഗത്തിൽ ആദരാഞ്ജലിയർപ്പിച്ച് മലയാള താരങ്ങളും രംഗത്ത് എത്തിയിരുന്നു. മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ, നസ്രിയ നസീം, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിരഞ്ജീവിക്ക് ആദരാഞ്ജലികൾ അറിയിച്ചത്.

Story highlights- Navya nair about meghna raj