മഞ്ഞപ്പട്ടിൽ മനോഹരിയായി നവ്യ; സുന്ദര ചിത്രങ്ങൾ

മലയാളികളുടെ പ്രിയ നായികയായ നവ്യ നായർ സമൂഹമാധ്യമങ്ങളിൽ സജീവതാരമാണ്. സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത നവ്യ,മടങ്ങിയെത്താനുള്ള തയാറെടുപ്പിലാണ്. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സഹോദരൻ കണ്ണന്റെ വിവാഹത്തിന് ആശംസയറിയിച്ച് നവ്യ പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ കല്യാണത്തിന് ഒരുങ്ങിയ കൂടുതൽ ചിത്രങ്ങൾ നവ്യ പങ്കുവയ്ക്കുന്നു.

മഞ്ഞയും കറുപ്പും ഇടകലർന്ന പട്ടുസാരിക്ക് കറുത്ത ഡിസൈനർ ബ്ലൗസാണ് നവ്യ അണിഞ്ഞിരുന്നത്. സാരിയിൽ അതിസുന്ദരിയാണ് നവ്യ. മനോഹരമായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ലിജോ പോള്‍ ആണ്. ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലാണ് നവ്യ നായര്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഒരത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

Story highlights- navya nair photos