ഒരേ വേഷത്തിൽ, ഒരേ സ്റ്റൈലിൽ ഒരു സൗഹൃദനിമിഷം; ശ്രദ്ധനേടി നസ്രിയ പങ്കുവെച്ച ചിത്രങ്ങൾ
മലയാള സിനിമയിലെ ക്യൂട്ട് നായികയാണ് നസ്രിയ. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയിലായിരുന്നു താരം. കൂടെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ നസ്രിയ സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. നസ്രിയയുടെ സൗഹൃദവലയത്തിലുള്ള രണ്ടുപേരാണ് ദുൽഖർ സൽമാന്റെ ഭാര്യ അമാലും, അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയും. ഇവരൊന്നിച്ചുള്ള ചിത്രങ്ങൾ നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, അലീനയ്ക്കൊപ്പമുള്ള സൗഹൃദ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് നസ്രിയ. ഒരേ വേഷം ധരിച്ച് നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു, അൽഫോൺസ് പുത്രന്റെയും അലീനയുടെയും മകളുടെ ജന്മദിനം. ആഘോഷത്തിൽ നസ്രിയയും കുടുംബവും പങ്കെടുത്തിരുന്നു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.
,രണ്ടാം വരവിൽ, ഫഹദിനൊപ്പം ട്രാൻസ് എന്ന ചിത്രത്തിലും നസ്രിയ അഭിനയിച്ചിരുന്നു. നസ്രിയയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് നസ്രിയ എത്തുന്നത്.
Story highlights- nazriya sharing cute photos with aleena