‘കുട്ടികളുടെ എല്ലാ പാർട്ടികളിലും ഇങ്ങനെയാണ് ഞാൻ..’- രസകരമായ ചിത്രങ്ങളുമായി നസ്രിയ

August 27, 2022

മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ നായികയാണ് നസ്രിയനാസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നടി. രണ്ടാം വരവിൽ തെലുങ്കിലേക്കും ചേക്കേറിയിരിക്കുകയാണ് നസ്രിയ. കുട്ടിക്കാലം മുതൽ ക്യാമറക്ക് മുന്നിൽ നിന്നാണ് നസ്രിയ വളർന്നത്. വിദേശത്ത് ജനിച്ചു വളർന്ന നസ്രിയ അവിടെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു.

‘അണ്ടെ സുന്ദരാനികി’ എന്ന ചിത്രത്തിൽ നാനിയുടെ നായികയായാണ് നസ്രിയ വീണ്ടും എത്തുന്നത്. ഇപ്പോഴിതാ രസകരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നസ്രിയ. കുട്ടികളുടെ പാർട്ടികളിലെ ഞാൻ എന്ന ക്യാപ്ഷനൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മുഖത്ത് കുട്ടികളെപ്പോലെ ചിത്രങ്ങൾ വരയ്ക്കുന്നതാണ് നസ്രിയ പങ്കുവെച്ചത്. സിനിമയിലെ സുഹൃത്തുക്കളും ആരാധകരുമെല്ലാം ചിത്രത്തിന് രസകരമായ കമന്റുകൾ പങ്കുവെച്ചു.

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹമൊക്കെ ആരാധകർക്കും വളരെ സർപ്രൈസ് ആയിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്

’നേരം’, ‘വായൈ മൂടി പേസവാ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നസ്രിയ തമിഴകത്ത് സുപരിചിതയായത്. ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ്’ എന്ന സിനിമയിലും മണിയറയിലെ അശോകൻ എന്ന ചിത്രത്തിലുമാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Read Also: ‘“നിശീഥിനീ നിശീഥിനീ..”; ജാനകിയമ്മയുടെ അവിസ്‌മരണീയമായ ആലാപനത്തെ ഓർമിപ്പിച്ച് അമൃതവർഷിണി

അതേസമയം, ‘അണ്ടെ സുന്ദരാനികി’യിൽ സുന്ദർ എന്ന യുവാവായി നാനി എത്തുമ്പോൾ ഷീല തോമസായാണ് നസ്രിയ എത്തുന്നത്. ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന ഹിന്ദു കുടുംബത്തിലെ അംഗമാണ് സുന്ദർ. ക്രിസ്ത്യൻ പെൺകുട്ടിയായ ഷീലയുമായി സുന്ദർ പ്രണയത്തിലാകുന്നതും ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Story highlights- nazriya kid party photos